Sub Lead

പ്രതികാരത്തിനിറങ്ങിയ വാനരപ്പടയെ പേടിച്ച് ഒരു ഗ്രാമം

ഇതുവരെയായി 250 ലേറെ നായകളെ കുരങ്ങുകള്‍ സംഘം ചേര്‍ന്ന ആക്രമിച്ച് കൊന്നുവെന്ന് നാട്ടുകാര്‍ പറയുന്നു

പ്രതികാരത്തിനിറങ്ങിയ വാനരപ്പടയെ പേടിച്ച് ഒരു ഗ്രാമം
X

മുംബൈ: കൂട്ടത്തിലൊന്നിനെ കൊന്നവര്‍ക്കെതിരേ പ്രതികാരത്തിനിറങ്ങിയ വാനരപ്പടയെ പേടിച്ച് ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചെറിയ ഗ്രാമമായ ലാവൂളിലാണ് ഇപ്പോള്‍ കുരങ്ങുകളുടെ പ്രതികാര നടപടികള്‍ മൂലം ജനം പൊറുതി മുട്ടിയികരിക്കുന്നത്. ഒരു കുട്ടിക്കുരങ്ങിനെ നായകള്‍ കടിച്ചു കൊന്നതിനു ശേഷമാണ് ഗ്രാമത്തില്‍ വാനര -ശ്വാന യുദ്ധം തുടങ്ങിയത്. ഗ്രാമത്തില്‍ എവിടെയെങ്കിലും ഒരു നായയെ കണ്ടാല്‍ പിന്നെ അതിനെ കൊന്നിട്ടെ വാനരപ്പട അടങ്ങൂ. ഇപ്പോള്‍ ബീഡ് ഗ്രാമത്തില്‍ ഒറ്റ നായപോലുമില്ലാതായിരിക്കുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു.

കുട്ടി കുരങ്ങ് ചത്ത അന്ന് മുതല്‍ കുരങഅങുകള്‍ നായകളെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. നായകളെ കണ്ടെത്തി കൂട്ടമായി ആക്രമിച്ച് കീഴ്‌പ്പെടുത്തി വലിച്ചിഴച്ച് ഏതെങ്കിലും കെട്ടിടത്തിന് മുകളിലേക്ക് കൊണ്ടുകും. എന്നിട്ട് താഴേക്ക് വലിച്ചെറിഞ്ഞാണ് കുരങ്ങാന്‍മാര്‍ നായകളോടുള്ള പ്രതികാരം തീര്‍ക്കുന്നത്. പ്രതേശത്ത് കാണപ്പെട്ട ഒറ്റ നായയെ പോലും ബാക്കി വയ്ക്കാതെ പ്രതികാരം തുടര്‍ന്നതോടെ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല.കുരങ്ങുകളെ അനുനയിപ്പിക്കാനൊ ആട്ടിയോടിക്കാനെ സാധിക്കാതെ ഒടുവില്‍ ഉദ്യോഗസ്ഥര്‍ മടങ്ങി. പിടികൂടാനാവാത്ത വിധം വലിയ മരങ്ങളിലേക്ക് കയറുകയാണ് അവ. ഇതുവരെയായി 250 ലേറെ നായകളെ കുരങ്ങുകള്‍ സംഘം ചേര്‍ന്ന ആക്രമിച്ച് കൊന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും തോറ്റു മടങ്ങിയതോടെ വളര്‍ത്തു നായകളെ രക്ഷിക്കാനായി കുരങ്ങുകളുമായി നേരിട്ട് പോരിനിറങ്ങാന്‍ പ്രദേശവാസികള്‍ ഒരു ശ്രമം നടത്തി.

എന്നാല്‍ അതിന് വിപരീത ഫലമാണ് ഉണ്ടായത്. നായകളെ രക്ഷിക്കുന്നതിനിടെ ഗ്രമവാസികളായ പലര്‍ക്കും കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതു മിച്ചം. മാത്രവുമല്ല കുരങ്ങുകള്‍ മനുഷ്യരെയും ഉപദ്രവിക്കാനും തുടങ്ങിയിരിക്കുകയാണ്. ചെറിയ കുട്ടികളെയാണ് കുരങഅങുകള്‍ ആക്രമിക്കുന്നത്. സ്‌കൂളില്‍ പോകുന്ന കുട്ടികളെ കുരങ്ങുകള്‍ ആക്രമിക്കുന്നത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്. കുരങ്ങുകളെ ഭയന്ന് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പേടിയുള്ള സാഹചര്യമാണേ ഇപ്പോള്‍ ബീഡ് ഗ്രാമത്തില്‍.

Next Story

RELATED STORIES

Share it