Latest News

മുനമ്പം പ്രശ്‌നത്തിന് വഖ്ഫ് ഭേദഗതി നിയമം പരിഹാരമാവില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു

മുനമ്പം പ്രശ്‌നത്തിന് വഖ്ഫ് ഭേദഗതി നിയമം പരിഹാരമാവില്ല: കേന്ദ്രമന്ത്രി കിരൺ റിജിജു
X

കൊച്ചി: മുനമ്പം പ്രശ്‌നത്തിന് വഖ്ഫ് ഭേദഗതി നിയമം പരിഹാരമാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി കിരണ്‍ റിജിജു. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖ്ഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരേ പുതിയ നിയമ പ്രകാരം സുപ്രിംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ വഖ്ഫ് നിയമം മുസ് ലിംകള്‍ക്കെതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.വഖ്ഫ് ഭേദഗതിനിയമം കോടതിയില്‍ മുനമ്പത്തുകാര്‍ക്ക് ഗുണം ചെയ്യുമെന്നും നിയമത്തോടെ മുനമ്പം പോലുള്ള കേസുകള്‍ ഇനിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിനു കഴിയും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഫലം നിരാശയായെന്നും ഇനി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണെന്നും മുനമ്പം സമരസമിതി പറഞ്ഞു.'നന്ദി മോദി' എന്ന പേരില്‍ ബിജെപി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മ ഉല്‍്ഘാടനം ചെയ്യാനെത്തിയതാണ് കേന്ദ്രമന്ത്രി. ഇതിനു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കിരണ്‍ റിജിജുവിന്റെ പരാമര്‍ശം.

Next Story

RELATED STORIES

Share it