Sub Lead

ന്യൂനപക്ഷങ്ങളെ ഒഴിവാക്കി രാഹുലിന്റെ അഭ്യര്‍ത്ഥന; ചോദ്യമുന്നയിച്ച് മഅ്ദനി

പ്രിയ രാഹുല്‍, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യര്‍ത്ഥനയില്‍ 'ന്യൂനപക്ഷം' എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂര്‍വം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെ !!!

ന്യൂനപക്ഷങ്ങളെ ഒഴിവാക്കി രാഹുലിന്റെ അഭ്യര്‍ത്ഥന;  ചോദ്യമുന്നയിച്ച് മഅ്ദനി
X

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഒപ്പോടുകൂടി ഇറക്കിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷളെ അവഗണിച്ചത് ചോദ്യം ചെയ്ത് അബ്ദുല്‍ നാസര്‍ മഅ്ദനി. ആദിവാസി- ദലിത് വിഭാഗങ്ങളും വനിതകളും യുവജനങ്ങളും ഇടം നേടിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതാണ് മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദ്യം ചെയ്യുന്നത്.



'പ്രിയ രാഹുല്‍, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യര്‍ത്ഥനയില്‍ 'ന്യൂനപക്ഷം' എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂര്‍വം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെ !!!'.

നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ താങ്കള്‍ക്കു സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.


മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി,

നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ താങ്കള്‍ക്കു സ്വാധീനമുള്ള ഒരു government ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇടതു പക്ഷത്തിന്റെ പ്രസക്തി തുടര്‍ന്നും കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന സുചിന്തിതമായ അഭിപ്രായം ഉള്ളപ്പോഴും വയനാട് മത്സരിക്കാന്‍ താങ്കള്‍ തീരുമാനിച്ച സ്ഥിതിക്ക് മാന്യമായ വിജയം താങ്കള്‍ക്ക് അവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സത്യസന്ധമായി വ്യക്തമാക്കുന്നതോടൊപ്പം

പ്രിയ രാഹുല്‍, താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ ഈ അഭ്യര്‍ത്ഥനയില്‍ 'ന്യൂനപക്ഷം' എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപ്പൂര്‍വം ആയിരിക്കില്ല എന്നു കൂടി വിശ്വസിച്ചോട്ടെ !!!




Next Story

RELATED STORIES

Share it