Sub Lead

പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു; തന്റെ മകനെ എബിവിപിക്കാര്‍ എപ്പോള്‍ തിരിച്ച് നല്‍കുമെന്ന് നജീബിന്റെ മാതാവ്

രണ്ടര വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തന്റെ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഒരു മാതാവ്. 2016 ഒക്ടോബര്‍ 15ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവാണ് പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ് തുടരുന്നത്.

പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു;  തന്റെ മകനെ എബിവിപിക്കാര്‍ എപ്പോള്‍  തിരിച്ച് നല്‍കുമെന്ന് നജീബിന്റെ മാതാവ്
X

ബദാഊന്‍: പാകിസ്താന്‍ വിട്ടയച്ചതിനു പിന്നാലെ ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ത്തമന്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മോചനം രാജ്യമെങ്ങും ആഘോഷിക്കുകയാണ്. എന്നാല്‍, രണ്ടര വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തന്റെ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഒരു മാതാവ്. 2016 ഒക്ടോബര്‍ 15ന് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവാണ് പ്രതീക്ഷ കൈവിടാതെ കാത്തിരിപ്പ് തുടരുന്നത്. ഇതു സംബന്ധിച്ച് അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

നമ്മുടെ സൈനികന്‍ അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിച്ചു. തന്റെ മകനെ എബിവിപിക്കാര്‍ മോചിപ്പിക്കുന്നത് എപ്പോഴാണെന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. പാക്കിസ്ഥാന്‍ നമ്മുടെ പൈലറ്റിനെ അറസറ്റ് ചെയ്തു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാന്‍ നമുക്കായി. എന്നാല്‍ എന്റെ മകന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നത്? ഡല്‍ഹി പോലിസും സിബിഐയും എസ്‌ഐടിയും നിസ്സഹായരാകുന്നത് എന്തുകൊണ്ടാണ്? അവനെ കണ്ടുപിടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? എന്റെ മകന്‍ എന്ന് തിരിച്ചുവരുമെന്ന് തനിക്ക് അറിയണം. എബിവിപിക്കാര്‍ എപ്പോഴാണ് അവനെ മോചിപ്പിക്കുകയെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചോദിച്ചു.

അമ്മയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്നും നജീബിനെ കാണാതായതുമുതല്‍ മാനസികമായി ഏറെ പിരിമുറക്കം നേരിടുകയാണ് അവരെന്നും നജീബിന്റെ സഹോദരന്‍ ഹസീബ് അഹമ്മദ് ന്യൂസ് 18 നോട് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലെ അന്വേഷണം സിബിഐ നേരത്തേ അവസാനിപ്പിച്ചിരുന്നു. യുവാവിനെ കണ്ടെത്തുന്നതിനുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് കാട്ടി പട്യാല ഹൗസ് കോടതിയില്‍ സിബിഐ ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it