Sub Lead

രണ്ട് ഡോസ് വാക്‌സിനെടുത്തവരെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കി അബൂദബി

രണ്ട് ഡോസ് വാക്‌സിനെടുത്തവരെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കി അബൂദബി
X

അബൂദബി: രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്ത യാത്രക്കാരെ അബൂദബി ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കി. അബൂദബിയിലെത്തുന്ന എല്ലാത്തരം വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സപ്തംബര്‍ അഞ്ച് മുതല്‍ ഇത് നിലവില്‍വരും. ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രീന്‍ ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളിലെ വാക്‌സിനെടുക്കാത്തവര്‍ക്ക് അബൂദബിയിലെത്തിയാല്‍ 10 ദിവസം ക്വാറന്റൈനുണ്ടാവും. ഇവര്‍ രാജ്യത്തെത്തിയാല്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം.

പുതുതായി നല്‍കിയ വിസകളില്‍ യുഎഇയിലെത്താന്‍ ജിഡിആര്‍എഫ്എ ഐസിഎ അനുമതി ആവശ്യമില്ലെന്ന് അബൂദബി സര്‍ക്കാര്‍ മീഡിയാ ഓഫിസ് വ്യാഴാഴ്ച ട്വിറ്ററില്‍ അറിയിച്ചു. അബൂദബിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എല്ലാ യാത്രക്കാര്‍ക്കും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ആവശ്യമാണ്. എല്ലാ യാത്രക്കാരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് പിസിആര്‍ ടെസ്റ്റ് എടുക്കണം.

എല്ലാ യാത്രക്കാരും അബൂദബിയിലെത്തുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍നിന്ന് വരുന്ന കുത്തിവയ്‌പ്പെടുത്ത പൗരന്‍മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ അബൂദബിയില്‍ താമസിക്കണമെങ്കില്‍ ക്വാറന്റൈന്‍ ചെയ്യാതെ തന്നെ 6ാം ദിവസം മറ്റൊരു പിസിആര്‍ ടെസ്റ്റ് നടത്തണം. കുത്തിവയ്പ്പ് എടുക്കാത്ത പൗരന്മാര്‍, താമസക്കാര്‍, മറ്റ് സ്ഥലങ്ങളില്‍നിന്ന് എത്തുന്ന സന്ദര്‍ശകര്‍ എന്നിവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയുകയും 9 ാം ദിവസം മറ്റൊരു പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണമെന്നും വ്യവസ്ഥയുണ്ട്.

Next Story

RELATED STORIES

Share it