Sub Lead

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് കൊലപാതക ശ്രമത്തിന് കേസ്; പോലിസിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി

മുഹമ്മദ് സാദിനെതിരായ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരമുള്ള നടപടികള്‍ സ്‌റ്റേ ചെയ്ത് കൊണ്ടാണ് ഹൈക്കോടതിയുടെ ഈ രൂക്ഷ പ്രതികരണം.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് കൊലപാതക ശ്രമത്തിന് കേസ്; പോലിസിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി
X

അലഹബാദ്: മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ തബ്ലീഗി ജമാഅത്ത് സംഘടിപ്പിച്ച മത സമ്മേളനത്തില്‍ പങ്കെടുത്ത മാഉ നിവാസിക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതിനെതിരേ രൂക്ഷ പ്രതികരണവുമായി അലഹബാദ് ഹൈക്കോടതി. കൊലപാതകക്കുറ്റം ചുമത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മുഹമ്മദ് സാദിനെതിരായ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരമുള്ള നടപടികള്‍ സ്‌റ്റേ ചെയ്ത് കൊണ്ടാണ് ഹൈക്കോടതിയുടെ ഈ രൂക്ഷ പ്രതികരണം. കേസില്‍ തനിക്കെതിരേ ചുമത്തിയ കുറ്റപത്രം ചോദ്യം ചെയ്ത് സാദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് അന്വേഷണ സംഘത്തിന്റെ വിവേചനപമരായ നീക്കത്തിനെതിരേ ജസ്റ്റിസ് അജയ് ഭനോട്ട് ആഞ്ഞടിച്ചത്.

കൊവിഡ് പരത്തിയെന്നാരോപിച്ച് നേരത്തെ ഐപിസിയുടെ 269, 270 വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെന്നും എന്നാല്‍, പിന്നീട് ഇവ റദ്ദാക്കി കൊലപാതകശ്രമത്തിന് ഐപിസി 307 വകുപ്പ് പ്രകാരം പുതിയ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നുവെന്നും സാദ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കൂടാതെ, അന്വേഷണ സമയത്ത് ശേഖരിച്ച തെളിവുകളില്‍നിന്ന് ഐപിസി 307ാം വകുപ്പ് ചുമത്തുന്നതിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഭേദഗതി ചെയ്ത കുറ്റപത്രം സംബന്ധിച്ച വാദങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.കേസിന്റെ അടുത്ത വാദം കേള്‍ക്കാന്‍ ഡിസംബര്‍ 15 നാണ് കോടതി നിശ്ചയിച്ചത്

Next Story

RELATED STORIES

Share it