- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴില്‍ നൈപുണ്യ വികസനത്തിന് അക്കാദമി സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും കെട്ടിടനിര്‍മാണ ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും തൊഴില്‍ നൈപുണ്യം ലഭ്യമാക്കാന്‍ നാഷനല്‍ കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അക്കാദമി സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിനു കീഴില്‍ ചാത്തന്നൂരിലായിരിക്കും അക്കാദമി സ്ഥാപിക്കുക.
പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി എന്നീ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. 98.5 കോടി രൂപയാണ് ഇതിനു ചെലവ്. കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ എംഡി ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 4 സീനിയര്‍ റസിഡന്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അര്‍ബന്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം 5 ശതമാനമായി നിജപ്പെടുത്താന്‍ കേരള സഹകരണ സംഘം നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.
കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട പഡ്രെ വില്ലേജിനെ പഡ്രെ, കാട്ടുകുക്കെ എന്നീ രണ്ടു വില്ലേജുകളായി വിഭജിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടി 6 തസ്തികകള്‍ സൃഷ്ടിക്കും. 2010-14 വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് സെലക്്ഷന്‍ കമ്മിറ്റി അംഗീകരിച്ച ലിസ്റ്റില്‍ നിന്നു 5 പേരെ റഗുലര്‍ തസ്തികകളിലും 190 പേരെ താല്‍ക്കാലികമായും നിയമിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. 2019 ആഗസ്ത് മാസത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തതു വഴി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് ചെലവായ 2.86 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
RELATED STORIES
പതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMT