Sub Lead

നടി ഗൗതമി ബിജെപിയില്‍നിന്ന് രാജിവച്ചു

നടി ഗൗതമി ബിജെപിയില്‍നിന്ന് രാജിവച്ചു
X

ചെന്നൈ: പ്രമുഖ തമിഴ്-മലയാളം സിനിമാ നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവച്ചു. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 25 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിക്കുന്നതെന്ന് ഗൗതമി വ്യക്തമാക്കി. 20 വര്‍ഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച സി അഴഗപ്പന്‍ വിശ്വാസവഞ്ചന നടത്തി. ഇതിനെതിരായ നിയമപോരാട്ടത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നും ഗൗതമി കുറ്റപ്പെടുത്തി. അനാഥയും ഒരു കുട്ടിയുടെ ഏക രക്ഷിതാവുമായ തന്നെ 20 വര്‍ഷം മുമ്പ് സമീപിച്ച അഴഗപ്പന്‍ വിശ്വാസ വഞ്ചന നടത്തി സ്വത്തുക്കള്‍ തട്ടിയെടുത്തു. ഇതിനെതിരായ നിയമപോരാട്ടത്തില്‍ പാര്‍ട്ടി തന്നെ പിന്തുണച്ചില്ല. മാത്രമല്ല, അഴഗപ്പനൊപ്പം നിന്നതായും ഗൗതമി പറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്ക് രാജപാളയം മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അവസാനനിമിഷം വാക്കുമാറ്റി. ഇതൊന്നും വകവയ്ക്കാതെ താന്‍ പാര്‍ട്ടിയോടുള്ള കൂറ് തുടര്‍ന്നു. എന്നിട്ടും, അഴഗപ്പനെ നിയമം മറികടക്കാന്‍ പാര്‍ട്ടി സഹായിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും ഇയാള്‍ക്ക് ഒളിവില്‍പോവാന്‍ ബിജെപി സഹായിച്ചു. തനിക്ക് മുഖ്യമന്ത്രിയിലും പോലിസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ട്. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും ഗൗതമി കത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it