Sub Lead

നടി ആക്രമിക്കപ്പെട്ട കേസ്:ദിലീപിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നാളെ;നീക്കം ചെയ്ത രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു

കോടതിയിലെ ചില രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു

നടി ആക്രമിക്കപ്പെട്ട കേസ്:ദിലീപിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നാളെ;നീക്കം ചെയ്ത രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ നാളെ ചോദ്യം ചെയ്യും.ആലുവ പോലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും,തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കുന്നതെന്നാണ് സൂചന.എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം,ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത ചില രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി വിവരം. ചില വാട്ട്‌സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.കോടതിയിലെ ചില രേഖകള്‍ തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും സായ് ശങ്കര്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകള്‍ അയച്ചതെന്ന പോലിസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കര്‍ നല്‍കിയത്. ഇതിന് പിന്നാലെ രേഖകള്‍ വീണ്ടെടുക്കാന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.

ദിലീപിന്റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് ചില നിര്‍ണായക രേഖകള്‍ സായ്ശങ്കര്‍ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിരിക്കുന്നത്.വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.







Next Story

RELATED STORIES

Share it