Sub Lead

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:ഫോണ്‍ ഹാജരാക്കാത്തതെന്തെന്ന് ദിലീപിനോട് ഹൈക്കോടതി; ഹരജിയില്‍ നാളെ വീണ്ടും വാദം

ഫോണ്‍ ഹൈക്കോടതിക്കു മുമ്പാകെ ഹാജരാക്കിക്കൂടെയുന്നും കോടതി ചോദിച്ചു.എന്നാല്‍ ഫോണ്‍ കൈമാറണമെന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.ദിലീപ് ഹാജരാക്കാത്ത ഫോണ്‍ ഈ അന്വേഷണത്തില്‍ നിര്‍ണ്ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ ഫോണ്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:ഫോണ്‍ ഹാജരാക്കാത്തതെന്തെന്ന് ദിലീപിനോട് ഹൈക്കോടതി; ഹരജിയില്‍ നാളെ വീണ്ടും വാദം
X

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് എന്തുകൊണ്ടാണ് അന്വേഷണ സംഘത്തിന് കൈമാറാത്തതെന്തെന്ന് ഹൈക്കോടതി.കേസ് അന്വേഷണത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.കേസില്‍ ഗൂഢാലോചന നടത്തിയ സമയത്തെ ഫോണ്‍ ദിലീപ് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ ദിലീപിന്റെ അഭിഭാഷകന്‍ ശക്തമായ എതിര്‍ത്തു.ഫോണ്‍ ഹൈക്കോടതിക്കു മുമ്പാകെ ഹാജരാക്കിക്കൂടെയുന്നും കോടതി ചോദിച്ചു.എന്നാല്‍ ഫോണ്‍ കൈമാറണമെന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോണില്‍ ഉണ്ട്.കേസില്‍ തന്റെ നിരപരധിത്വം തെളിയിക്കാന്‍ പറ്റുന്ന വിധത്തിലുള്ള വിവരങ്ങള്‍ ഫോണില്‍ ഉണ്ട്.ഫോണ്‍ കൈമാറിയാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ അന്വേഷണം മൂന്നോട്ടുപോകാന്‍ ഫോണ്‍ ഹാജരാക്കേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ അത് ഹാജരാക്കേണ്ടതില്ലെന്ന് കോടതിക്ക് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.തനിക്കെതിരെ കേസുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന് അറിയാമെന്നും തനിക്കെതിരെയുള്ള ആരോപണവുമായി ബന്ധപ്പെട്ട് ഫോണില്‍ ഒന്നുമില്ലെന്ന് അന്വേഷണ സംഘത്തിന് അറിയാമെങ്കിലും തന്നെ വേട്ടയാടുകയാണെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.

അതേ സമയം അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും കോടതിയുടെ വിലക്കുള്ളതിനാലാണ് ഇവര്‍ അന്വേഷണവുമായി സഹകരിക്കാത്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.സ്വകാര്യ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തി വിവരങ്ങള്‍ ലഭ്യമായതിനു ശേഷം ഫോണ്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറാമെന്ന് എങ്ങനെ ഒരു പ്രതിക്ക് പറയാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.ദിലീപ് ഹാജരാക്കാത്ത ഫോണ്‍ ഈ അന്വേഷണത്തില്‍ നിര്‍ണ്ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ ഫോണ്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു.

പ്രഥമ ദൃഷ്ട്യാ കോടതി പ്രോസിക്യൂഷന്റെ നിലപാടിനൊപ്പമാണെന്ന് കോടതി വാക്കാല്‍ പറഞ്ഞു.കേസിന്റെ പ്രത്യേകത അനുസരിച്ച് ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കേണ്ടത് അനിവാര്യമാണെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.ഫോണില്‍ അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ തലവേദനയില്ലല്ലോയെന്നും പ്രതിഭാഗത്തിനോട് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

കോടതിക്കു മുമ്പാകെ എന്തുകൊണ്ടാണ് ഫോണ്‍ കൈമാറാന്‍ മടിക്കുന്നതെന്നും കോടതി ചോദിച്ചു.ഇവിടെ തരുന്ന ഫോണ്‍ കോടതിയുടെ ഉത്തരവില്ലാതെ എങ്ങും പോകില്ലെന്നും കോടതി വ്യക്തമാക്കി.ഇരു വിഭാഗത്തിന്റെയും വാദത്തിനൊടുവില്‍കേസിന്റെ വാദം തുടരുന്നത് നാള രാവിലെ 11 മണിയിലേക്ക് കോടതി മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it