Sub Lead

എഡിഎമ്മിന്റെ മരണം: സര്‍ക്കാര്‍ അനുവദിച്ച സിമ്മിലെ വിവരം ശേഖരിക്കും

ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എം ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപോര്‍ട്ട്. അതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണസംഘം ഗീതയുടെ മൊഴിയെടുക്കും.

എഡിഎമ്മിന്റെ മരണം: സര്‍ക്കാര്‍ അനുവദിച്ച സിമ്മിലെ വിവരം ശേഖരിക്കും
X

തലശ്ശേരി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് സര്‍ക്കാര്‍ അനുവദിച്ചിരുന്ന സിം കാര്‍ഡിലെ വിവരം ശേഖരിക്കുമെന്ന് പോലിസ്. നവീന്‍ ബാബുവിന്റെ രണ്ട് ഫോണുകളിലെ വിവരം അന്വേഷണസംഘം ശേഖരിച്ചുകഴിഞ്ഞു. അത് കൂടാതെയാണ് ഔദ്യോഗിക സിമ്മിലെ വിവരം ശേഖരിക്കുന്നത്. കലക്ടറുടെ ഫോണ്‍സംഭാഷണ വിവരവും അന്വേഷണസംഘം ശേഖരിക്കും. പി പി ദിവ്യ, ടി വി പ്രശാന്തന്‍ എന്നിവരുടെ ഫോണ്‍വിവരം നേരത്തേ ശേഖരിച്ചിരുന്നു.

സംഭവം സംബന്ധിച്ച് എല്ലാവശവും അന്വേഷിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മരിച്ചയാളോട് നീതി പുലര്‍ത്തുന്നതാകണം അന്വേഷണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. കൈക്കൂലി നല്‍കിയെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തില്ലെന്നത് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എം ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപോര്‍ട്ട്. അതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണസംഘം ഗീതയുടെ മൊഴിയെടുക്കും.

Next Story

RELATED STORIES

Share it