Big stories

പ്രകോപനം തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍: ദ്വീപ് നിവാസികളെ കപ്പല്‍ ജോലിയില്‍നിന്ന് പുറംതള്ളാന്‍ നീക്കം

ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പല്‍ വിഭാഗത്തിന്റെ അധികാരങ്ങള്‍ എടുത്തുമാറ്റി കപ്പലുകളിലെ ക്രൂ നിയമനങ്ങളില്‍ പിടിമുറുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നീക്കംതുടങ്ങി. കപ്പല്‍ ജീവനക്കാരെ നിയമിക്കാനുള്ള കരാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനാണ് നീക്കം.

പ്രകോപനം തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍: ദ്വീപ് നിവാസികളെ കപ്പല്‍ ജോലിയില്‍നിന്ന് പുറംതള്ളാന്‍ നീക്കം
X

കവരത്തി: ലക്ഷദ്വീപിനെ അശാന്തിയിലേക്ക് തള്ളിവിടാനുള്ള ഗൂഢനീക്കങ്ങളുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മുന്നോട്ട്. ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പല്‍ വിഭാഗത്തിന്റെ അധികാരങ്ങള്‍ എടുത്തുമാറ്റി കപ്പലുകളിലെ ക്രൂ നിയമനങ്ങളില്‍ പിടിമുറുക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നീക്കംതുടങ്ങി. കപ്പല്‍ ജീവനക്കാരെ നിയമിക്കാനുള്ള കരാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനാണ് നീക്കം.

ആറു മാസത്തിനകം കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചുകഴിഞ്ഞു. നിലവില്‍ ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത് ഏഴു യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസ്സലുകളുമാണ്. ഇതില്‍ 800ല്‍ അധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 70 ശതമാനം പേര്‍ ലക്ഷദ്വീപ് നിവാസികളും 30 ശതമാനം ആളുകള്‍ കേരളക്കാരുമാണ്. ലക്ഷദ്വീപിലെ സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതില്‍ കപ്പല്‍ ജീവനക്കാരുടെ വരുമാനം നിര്‍ണായക പങ്കാണ് വഹിച്ചുവരുന്നത്.എന്നാല്‍, പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റതോടെയാണ് ലക്ഷദ്വീപ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറുന്നത്.

ഇതോടെ തദ്ദേശീയരായവരുടെ ജോലി നഷ്ടപ്പെടുമെന്നാണ് ദ്വീപ് നിവാസികളുടെ ആശങ്ക. നിലവിലെ കപ്പലുകളിലെ ജീവനക്കാരില്‍ പലരും 20 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നവരാണ്. 6 മാസത്തിനുള്ളില്‍ കപ്പലുകള്‍ ഏറ്റെടുക്കാനാണ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം. ഇതു സംബന്ധിച്ച അറിയിപ്പ് ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.

നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ആറ് മാസം സമയം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ എല്ലാ വകുപ്പുകളിലേയും ജീവനക്കാരുടെ വിശദാശങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കപ്പലിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ അറിയിക്കാനും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it