Sub Lead

യുഎസുമായുള്ള സമാധാന ചര്‍ച്ച അഫ്ഗാന്‍ താലിബാന്‍ ഉപേക്ഷിച്ചു

ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് താലിബാന്‍ പിന്‍മാറിയത്.

യുഎസുമായുള്ള സമാധാന ചര്‍ച്ച  അഫ്ഗാന്‍ താലിബാന്‍ ഉപേക്ഷിച്ചു
X
ദോഹ: യുഎസ് ഉദ്യോഗസ്ഥരുമായി ഖത്തറില്‍ നാളെ നടത്താനിരുന്ന സമാധാന ചര്‍ച്ച അഫ്ഗാന്‍ താലിബാന്‍ ഉപേക്ഷിച്ചു. യോഗത്തിന്റെ അജണ്ടയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നടപടി. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ദ്വിദിന സമാധാന ചര്‍ച്ച സംഘടിപ്പിച്ചിരുന്നത്. ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് താലിബാന്‍ പിന്‍മാറിയത്.

കാബൂളിലേത് യുഎസിന്റെ പാവ സര്‍ക്കാറാണെന്ന് ആരോപിച്ചാണ് ചര്‍ച്ചയില്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കണമെന്ന മേഖലയിലെ പ്രബല രാജ്യങ്ങളുടെ അഭ്യര്‍ഥന താലിബാന്‍ തള്ളിയത്. അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന ഉപാധിയെതുടര്‍ന്ന് കഴിഞ്ഞാഴ്ച സൗദിയില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചയില്‍നിന്നും താലിബാന്‍ പിന്‍മാറിയിരുന്നു. 2001ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശ സേന അധികാരത്തില്‍നിന്നു പുറത്താക്കിയ രാജ്യത്തെ ഏറ്റവും വലിയ സായുധ വിഭാഗമാണ് താലിബാന്‍.

Next Story

RELATED STORIES

Share it