Sub Lead

വിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

ജൂണ്‍ ഒന്ന് മുതലാണ് നിയന്ത്രണം നിലവില്‍ വരിക

വിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം
X

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാനായി ഗോതമ്പ് കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ജൂണ്‍ ഒന്ന് മുതലാണ് നിയന്ത്രണം നിലവില്‍ വരിക.നിയന്ത്രണം ഒക്ടോബര്‍ 31 വരെ തുടരും.പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും.

ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ പഞ്ചസാരയുടെ കയറ്റുമതി ഒരു വര്‍ഷം 80 ലക്ഷം മുതല്‍ 1 കോടി ടണ്‍ വരെയായി പരിമിതപ്പെടുത്താനാണ് തീരുമാനം.ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്.ഇന്റര്‍ മിനിസ്റ്റീരിയില്‍ പാനല്‍ വിലയിരുത്തലിന് ശേഷമാണ് നീക്കം. ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില കുതിച്ചുയരുന്നതിനെ തുടര്‍ന്നാണ് തീരുമാനം.

നിലവില്‍ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പന വില. വരും മാസങ്ങളില്‍ ഇത് 4043 രൂപയില്‍ എത്താനാണ് സാധ്യത.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനമാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.യുപി, മഹാരാഷ്ട്ര. കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് 80 ശതമാനവും പഞ്ചസാരയും ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പഞ്ചസാര ഉല്‍പാദനമുണ്ട്.

ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മേയ് 18 വരെ 75 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

Next Story

RELATED STORIES

Share it