- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉവൈസിയുടെ കാറിന് നേരേ യുപിയില്‍ വെടിവയ്പ്
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരേ വെടിവയ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപത്താണ് വെടിവയ്പ്പുണ്ടായത്. വാഹനത്തിന്റെ സൈഡില്‍ രണ്ടിടത്ത് വെടിയേറ്റതിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
I was leaving for Delhi after a poll event in Kithaur, Meerut (UP). 3-4 rounds of bullets were fired upon my vehicle by 2 people near Chhajarsi toll plaza; they were a total of 3-4 people. Tyres of my vehicle (in pic) punctured, I left on another vehicle: Asaduddin Owaisi to ANI pic.twitter.com/ksV6OWb57h
— ANI (@ANI) February 3, 2022
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുപിയിലെത്തിയ ഉവൈസി മീററ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവച്ചെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും ഉവൈസി എഎന്‍ഐയോട് പറഞ്ഞു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചത്. ''മീററ്റിലെ കിതൗറിലെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.
कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु'लिलाह। pic.twitter.com/Q55qJbYRih
— Asaduddin Owaisi (@asadowaisi) February 3, 2022
ഛജാര്‍സി ടോള്‍ പ്ലാസക്ക് സമീപത്തുവച്ച് രണ്ടുപേര്‍ എന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവച്ചു. അവര്‍ മൂന്നോ നാലോ പേരുണ്ടായിരുന്നു. എന്റെ വാഹനത്തിന്റെ ടയറുകള്‍ പഞ്ചറായി. മറ്റൊരു വാഹനത്തിലാണ് ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്''- ഉവൈസി എഎന്‍ഐയോട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഫെബ്രുവരി 10നാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT