Sub Lead

കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്ത് ഗവേഷകരുടെ കണ്ടെത്തല്‍

ഡോ. അലി അല്‍ ഹുമൂദിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു ഫീല്‍ഡ് പഠനത്തിന്റെയും ജാബര്‍ അല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന ഫലം പുറത്ത് വിട്ടിരിക്കുന്നത്.

കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്ത് ഗവേഷകരുടെ കണ്ടെത്തല്‍
X

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കണ്ടെത്തല്‍. കുവൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (KISR) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

ഡോ. അലി അല്‍ ഹുമൂദിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണു ഫീല്‍ഡ് പഠനത്തിന്റെയും ജാബര്‍ അല്‍ അഹ്മദ് ആശുപത്രിയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന ഫലം പുറത്ത് വിട്ടിരിക്കുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ തെളിയിച്ചിട്ടുണ്ട്. പഠനത്തിലെ കണ്ടെത്തലുകള്‍ കൊറോണ വൈറസിന്റെ ചലന വിന്യാസങ്ങള്‍ മനസിലാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധത്തിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്നതിനും സഹായകമാകുമെന്ന് ഡോ. അലി അല്‍ ഹമൂദ് വ്യക്തമാക്കി.

യുഎസ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയുമായി ഏകോപിപ്പിച്ച് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പഠനത്തിനു ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചത്.

Next Story

RELATED STORIES

Share it