Sub Lead

ബോംബ് എറിഞ്ഞത് അക്ഷയ്; പ്രതി കുറ്റം സമ്മതിച്ചതായി പോലിസ്

കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

ബോംബ് എറിഞ്ഞത് അക്ഷയ്; പ്രതി കുറ്റം സമ്മതിച്ചതായി പോലിസ്
X

കണ്ണൂര്‍: വിവാഹ സംഘത്തിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ തലച്ചോര്‍ പൊട്ടിച്ചിതറി യുവാവ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് കേരളം. ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞത് എന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലിസ് പറഞ്ഞു. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശികളായ റിജുല്‍, സനീഷ്, ജിജില്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സനീഷും ജിജിലും ഇന്നു രാവിലെയാണ് പിടിയിലായത്. ബോംബ് നിര്‍മ്മിച്ച ആള്‍ അടക്കമാണ് പിടിയിലായിരിക്കുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. മിഥുന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.

തോട്ടടയിലുള്ളവര്‍ക്ക് നേരെ എറിഞ്ഞ ബോംബ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ പതിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരും പിടിയിലായവരും പോലിസിന് മൊഴി നല്‍കിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് തോട്ടടയിലേക്ക് എത്തിയവരുടെയെല്ലാം മൊഴി എടയ്ക്കാട് പോലിസ് രേഖപ്പെടുത്തി. ഇനിയും പിടികൂടാനുള്ളവര്‍ ജില്ല വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബോംബറിഞ്ഞ ഏച്ചൂര്‍ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊര്‍ജിതമാക്കി.

ഇന്നലെയാണ് തോട്ടടയിലെ കല്ല്യാണവീടിന്റെ തൊട്ടടുത്ത് വച്ചാണ് നാടിനെ നടക്കുകയ ബോംബ് ആക്രമണം ഉണ്ടായത്.

ഏച്ചൂര്‍ പാതിരപ്പറമ്പില്‍ പരേതനായ മോഹനന്റെ മകന്‍ ജിഷ്ണു (26) ആണു ബോംബേറില്‍ കൊല്ലപ്പെട്ടത്. ജിഷ്ണുവും കേസിലെ പ്രതികളും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന് കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയിരുന്നു. ഇവര്‍ ആസൂത്രിതമായി തന്നെയാണ് ഇത് ചെയ്തതെന്നും എല്ലാവര്‍ക്കും ഡ്രസ് കോഡുണ്ടായിരുന്നെന്നും മേയര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം വ്യക്തമാക്കി.

കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയായിരുന്നു സ്‌ഫോടനം.

Next Story

RELATED STORIES

Share it