Sub Lead

യുഎസ് കൊവിഡ് ഫണ്ട് ഹിന്ദുത്വ സംഘടനകള്‍ ദുരുപയോഗം ചെയ്‌തെന്ന റിപോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി; അപലപിച്ച് അല്‍ജസീറ

ഏപ്രിലില്‍ അല്‍ ജസീറ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കൊവിഡ് റിലീഫിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) ഉള്‍പ്പടെ അഞ്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അമേരിക്കയില്‍ നിന്ന് 8,33,000 ഡോളര്‍ എന്ന് കൈപറ്റിയതായി റാഖിബ് റിപോര്‍ട്ട് ചെയ്തിരുന്നു.

യുഎസ് കൊവിഡ് ഫണ്ട് ഹിന്ദുത്വ സംഘടനകള്‍ ദുരുപയോഗം ചെയ്‌തെന്ന റിപോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി; അപലപിച്ച് അല്‍ജസീറ
X

ഖത്തര്‍: അമേരിക്കയില്‍നിന്നുള്ള കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടുകള്‍ ഇന്ത്യയിലെ തീവ്രഹിന്ദുത്വ സംഘടനകള്‍ ദുരുപയോഗം ചെയ്ത സംഭവം പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ റാഖിബ് ഹമീദ് നായിക്കിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന വധ ഭീഷണിയേയും ഓണ്‍ലൈന്‍ ഉപദ്രവത്തെയും അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് അപലപിച്ചു.

ഏപ്രിലില്‍ അല്‍ ജസീറ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കൊവിഡ് റിലീഫിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) ഉള്‍പ്പടെ അഞ്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ അമേരിക്കയില്‍ നിന്ന് 8,33,000 ഡോളര്‍ എന്ന് കൈപറ്റിയതായി റാഖിബ് റിപോര്‍ട്ട് ചെയ്തിരുന്നു.

'വധ ഭീഷണി സംബന്ധിച്ച് നായിക് ഇതിനകം തന്നെ യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ ജോലി നിര്‍വഹിച്ചതിന്റെ പേരില്‍ വ്യക്തികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും ഓണ്‍ലൈന്‍ ഉപദ്രവം തുടരുകയാണെന്ന്' അല്‍ ജസീറ ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് നായിക്കിന്റെ കുറ്റമറ്റ പത്രപ്രവര്‍ത്തനത്തിനൊപ്പം നില്‍ക്കുകയും അദ്ദേഹത്തിന്റെ പ്രഫഷണല്‍ സംഭാവനയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായും അല്‍ ജസീറ വ്യക്തമാക്കി.

വിഎച്ച്പി ഉള്‍പ്പടെ അഞ്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ യുഎസിലെ കൊവിഡ് ഫണ്ട് കൈപറ്റിയെന്നായിരുന്നു റാഖിബ് റിപോര്‍ട്ട്.

കൊവിഡ് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ്ബിഎ അനുവദിച്ച പണമാണ് ഹിന്ദുത്വ സംഘടനകള്‍ തട്ടിയെടുത്തത്. ഹിന്ദു രാഷ്ട്ര വാദം ഉള്‍പ്പടെ വര്‍ഗീയ നിലപാടുകളുള്ള സംഘടനകളുടെ കൈവശം ഇത്തരം പണം എത്തുന്നതില്‍ അമേരിക്കന്‍ വിദഗ്ധര്‍ ആശങ്കയറിയിച്ചിരുന്നു.

വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി), ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍(യുഎസ്എ), ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍, സേവ ഇന്റര്‍നാഷണല്‍ ഉള്‍പ്പടെ അഞ്ച് ഹിന്ദുത്വ സംഘടനകളാണ് ഫണ്ട് കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മസാചുസെറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് അമേരിക്ക(വിഎച്ച്പിഎ) 150000 ല്‍ അധികം ഡോളര്‍ കൈപ്പറ്റി. ഇത് കൂടാതെ ദുരിതാശ്വാസ വായ്പ ഇനത്തില്‍ 21430 ഡോളറും കൈപ്പറ്റിയിട്ടുണ്ട്. അമേരിക്കന്‍ ചാരസംഘടനയുടെ(സിഐഎ) രേഖകള്‍ പ്രകാരം തീവ്ര വര്‍ഗീയ സംഘടനകളുടെ ഗണത്തിലാണ് വിഎച്ച്പി ഉള്‍പ്പെടുന്നത്. ആര്‍എസ്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഎച്ച്പി ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന സംഘടയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്‍(യുഎസ്എ) ആണ് കൊവിഡ് റിലീഫ് ഫണ്ട് കൈപ്പറ്റിയ മറ്റൊരു ഹിന്ദുത്വ സംഘടന. ആര്‍എസ്എസ്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘട 7000 ഡോളര്‍ ദുരിതാശ്വാസ ഫണ്ട് ഇനത്തിലും 64462 ഡോളര്‍ ദുരിതാശ്വാസ വായ്പ്പയായും കൈപ്പറ്റിയിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലും ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന് വേണ്ടി നിലവില്‍ വന്ന സംവിധാനമാണ് ഏകല്‍ വിദ്യാലയങ്ങള്‍. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി വര്‍ഗീയ ആശയങ്ങളാണ് ഏകല്‍ വിദ്യാലയങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആര്‍എസ്എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റി ഫൗണ്ടേഷനും അമേരിക്കയില്‍ നിന്ന് കൊവിഡ് റിലീഫ് ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. യുഎസ് ഫെഡല്‍ ഫണ്ടില്‍ നിന്ന് 51872 ഡോളാണ് ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍ കൈപ്പറ്റിയത്. ആര്‍എസ്എസ്സിന് കീഴിലുള്ള സേവ ഇന്റര്‍നാഷണല്‍ 150621 ഡോളറാണ് കൈപ്പറ്റിയത്.

ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് കൈമാറിയതില്‍ അമേരിക്കന്‍ ആക്ടിവിസ്റ്റുകളും വിദഗ്ധരും ആശങ്കയറിയിച്ചു. 'വിദേശ രാജ്യങ്ങളില്‍ വര്‍ഗീയ അക്രമങ്ങളിലും വംശീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് നികുതിദായകരുടെ ധനസഹായത്തോടെയുള്ള ഫണ്ട് നല്‍കുന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ക്രിമിനല്‍ ജസ്റ്റിസ് പ്രഫസറും കാലഫോര്‍ണിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഡയറക്ടറുമായ ബ്രയാന്‍ ലെവിന്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it