Big stories

അശ്ലീല വീഡിയോ: പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ അംഗത്തോട് വിശദീകരണം തേടി

അശ്ലീല വീഡിയോ: പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ അംഗത്തോട് വിശദീകരണം തേടി
X

ആലപ്പുഴ : അശ്ലീല വീഡിയോ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ അച്ചടക്ക നടപടി അവസാനിപ്പിക്കാതെ സിപിഎം. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ഏരിയ കമ്മറ്റിയംഗം എ പി സോണയെ പുറത്താക്കിയതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട കുടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു. പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായ പിഡി ജയനോട് വിശദീകരണം തേടും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെ നടപടിയുമുണ്ടാകും. പരാതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് സോണക്കെതിരായ പരാതിക്കാരികളുടെ കുടുംബാംഗങ്ങളെയും ജയൻ ഭീഷണിപ്പെടുത്തിയിരുന്നു. സോണയെ പിന്തുണച്ച് ജയൻ ഫേസ് ബുക്കിൽ പോസ്റ്റുമിട്ടു. പരാതിക്കാരികളെ ഭീഷണിപ്പെടുത്തിയ പാർട്ടിക്ക് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നടപടികളിലേക്ക് സിപിഎം കടക്കുന്നത്.

Next Story

RELATED STORIES

Share it