Sub Lead

മാനേജര്‍ പീഡിപ്പിച്ചെന്നു തുറന്നു പറഞ്ഞ ജീവനക്കാരിയെ അലിബാബ പുറത്താക്കി

കമ്പനി ഖേദം പ്രകടിപ്പിക്കുകയും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബര്‍ 25 ജീവനക്കാരിക്ക് പൊടുന്നനെ പിരിച്ചുവിട്ടതായി കത്ത് നല്‍കുകയായിരുന്നു

മാനേജര്‍ പീഡിപ്പിച്ചെന്നു തുറന്നു പറഞ്ഞ ജീവനക്കാരിയെ അലിബാബ പുറത്താക്കി
X

ബീജിങ്: മാനേജര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നു തുറന്നു പറഞ്ഞ ജീവനക്കാരിയെ ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ അലിബാബ പുറത്താക്കി. മൂറ്റു ചലഞ്ചിന്റെ ഭാഗമായാണ് 'സൗ' എന്ന ജീവനക്കാരി മാനേജര്‍ പീഡിപ്പിച്ച കാര്യം തുറന്നു പറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റില്‍ ജീവനക്കാരിയുടെ പ്രസ്താവന പുറത്തു വന്നത് വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനി ഖേദം പ്രകടിപ്പിക്കുകയും സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബര്‍ 25 ജീവനക്കാരിക്ക് പൊടുന്നനെ പിരിച്ചുവിട്ടതായി കത്ത് നല്‍കുകയായിരുന്നു. നിക്ക് മതിയായ നഷ്ടപുരിഹാരം നല്‍കാതെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. പിരിച്ചു വിടലിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കിയിച്ചില്ല. സൗ പറയുന്നു.

സെന്‍ട്രല്‍ ചൈനീസ് പത്രമാണ് സൗയുടെ പ്രസ്ഥാവന പ്രസിദ്ധീകരിച്ചിരിക്കുന്നത്. അലിബാബയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ നടക്കാന്‍ കാരണമായ സംഭവമായിരുന്നു സൗയുടെ പീഡന വിവരം വെളിപ്പെടുത്തല്‍. ഇത് അലിബാബ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കമ്പനിയുടെ ബിസിനസ് ട്രിപ്പില്‍ മദ്യ സല്‍ക്കാരത്തിനിടെയാണ് തന്നെ മാനേജര്‍ പീഡിപ്പിച്ചതെന്ന് സൗ ട്വീറ്ററില്‍ കുറിച്ചിരുന്നു. തുടര്‍ന്ന കുറ്റാരോപിതനായ വാങ് എന്ന മാനേജറെ അലിബാബ പിരിച്ച് വിട്ടിരുന്നു. സംഭവത്തില്‍ പങ്കുള്ള രണ്ട് എക്‌സിക്യൂട്ടീവുകള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വിവാദം കെട്ടടങ്ങി തുടങ്ങുമ്പോള്‍ ഇരയെക്കൂടി അലിബാബ പിരിച്ച് വിടുന്നത്. തെഴിലാളി വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടാണ്അലിബാബയുടെതെന്ന് വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു.

Next Story

RELATED STORIES

Share it