- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘ്പരിവാര്‍ രാജ്യ സുരക്ഷക്ക് ഭീഷണി: ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍
ജൂലൈ മൂന്നിന് കാണ്‍പൂരില്‍ പോലിസിന് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ എട്ട് പേലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇത് ദേശീയ പൊതു സുരക്ഷയെക്കുറിച്ച് ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്.
സര്‍ക്കാരിന്റെയും പോലിസിന്റെയും ജനാധിപത്യ വിരുദ്ധ നടപടികള്‍ ആവര്‍ത്തിക്കുന്നതിനിടയില്‍ ഇപ്പോള്‍ പോലിസിനെതിരെയും സംഘടിത ആക്രമണങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റടുത്ത് യോഗി സര്‍ക്കാര്‍ രാജിവയ്ക്കുകയാണ് വേണ്ടത്.
ജൂലൈ മൂന്നിന് കാണ്‍പൂരില്‍ പോലിസിന് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ എട്ട് പേലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇത് ദേശീയ പൊതു സുരക്ഷയെക്കുറിച്ച് ലോകത്തിന് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. നേരത്തെ സഹാറന്‍പൂരില്‍ ആര്‍എസ്എസ് ഗുണ്ടകള്‍ സബൂത് കുമാറെന്ന പോലിസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നിരുന്നു. പിന്നീട് ബിജെപി നേതാക്കള്‍ ഇടപെട്ട് ആ കേസ് പൂഴ്ത്തി വയ്പിച്ചു. ഇപ്പോള്‍ വീണ്ടും എട്ട് പോലിസുകാരെ കാണ്‍പൂരില്‍ വെടിവച്ചു കൊലപ്പെടുത്തിയിരിക്കുന്നു. ഇത്തരം കിരാത പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍ പ്രദേശിലെ ഒരു പതിവ് രീതിയായി മാറിയിരിക്കുകയാണ്.
രാജ്യത്തെ നിയമപാലകരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കു പോലും നിയമപാലനം നടത്താനുള്ള സുരക്ഷിതത്വമില്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന്റെ അവസ്ഥയെന്താവുമെന്നതിനെപ്പറ്റി കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
ബിജെപി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റതു മുതല്‍ രാജ്യത്തുടനീളം വിദ്വേഷത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കാഴ്ചകളാണ് ഉണ്ടായിട്ടുള്ളത്. രാജ്യമോ ഭരണഘടനയോ, ഭരണഘടനാപരമായ അവകാശങ്ങളോ ഇപ്പോള്‍ സുരക്ഷിതമല്ല. സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്നില്ല, ചരിത്രവും, ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും സുരക്ഷിതമല്ല. രാജ്യം മുഴുവന്‍ ദുരന്തത്തിന്റെ വക്കിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവര്‍ മൗനം വെടിയണം. ഇത് ലാഘവത്തോടെ തള്ളിക്കളയേണ്ട കാര്യമല്ല.
രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. സംഘപരിവാറിന്റെ ദേശവിരുദ്ധ ഗൂഢാലോചനകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍, എല്ലാവരും ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT