- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്യാന്‍വ്യാപി മസ്ജിദ് വിവാദം: ആരാധനാലയങ്ങള്‍ക്കെതിരായ നീക്കം ഉത്തരവാദപ്പെട്ടവര്‍ മൗനം വെടിയണം-ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം നീട്ടിക്കൊണ്ടു പോവരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ കോടതി കൈക്കൊണ്ട തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി ആവശ്യപ്പെട്ടു.
ബംഗളൂരു: വരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിനും മറ്റു മസ്ജിദുകള്‍ക്കും എതിരായ സംഘപരിവാര്‍ ഭരണകൂട നീക്കത്തിനെതിരേ മതേതര പാര്‍ട്ടി നേതാക്കളും മതനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും മൗനം വെടിഞ്ഞ് ശക്തമായി രംഗത്തിറങ്ങണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി പ്രസ്താവിച്ചു.
ആരാധനാലയങ്ങള്‍ക്കെതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. അന്യായമായ ഒരു തീരുമാനവും മുസ് ലിംകള്‍ക്ക് അംഗീകരിക്കാനാവില്ല. ഹിന്ദുത്വ ഭീകരവാദികള്‍ ബാബരി മസ്ജിദ് അക്രമപരമായി തകര്‍ത്ത് അന്യായമായി സ്വന്തമാക്കിയത് പോലെ ഇനി ഏതെങ്കിലും ആരാധനാലയത്തിനു മേല്‍ അവകാശവാദം ഉന്നയിച്ചു കൈക്കലാക്കുന്നത് അനുവദിക്കാനാവില്ല.
ബലാല്‍ക്കാരമായി ബാബരി മസ്ജിദ് പിടിച്ചെടുത്തതുമുതല്‍ ഹിന്ദുത്വ തീവ്രവാദികളുടെ മനോവീര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ പള്ളികള്‍ക്കെതിരേ നുണ പ്രചാരണങ്ങള്‍ നടത്തി പിടിച്ചെടുത്ത് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ഇക്കൂട്ടത്തില്‍ ദലിത് ആരാധനാലയങ്ങളെയും സിഖ് ഗുരുദ്വാരകളെയും അവര്‍ ആക്രമിക്കുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലിം ആരാധനാലയങ്ങളോടൊപ്പം മതസ്ഥാപനങ്ങളും കൈക്കലാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇതെല്ലാം ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.
മുസ് ലിം പിന്നാക്ക സംരക്ഷണം വാഗ്ദാനം ചെയ്ത് വോട്ട് തേടി എത്താറുള്ള രാഷ്ട്രീയ നേതാക്കളും അനുഭാവമുള്ള സാമൂഹിക പ്രവര്‍ത്തകരും മതനേതാക്കളുമെല്ലാം തികഞ്ഞ നിശബ്ദതയിലാണ്.
മുസ്‌ലിംകള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എല്ലാം ത്യജിക്കാന്‍ സന്നദ്ധമാണെന്നും അല്ലാഹുവിന്റെ ഒരു ഭവനത്തെയും കയ്യേറാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ബാബറി മസ്ജിദിന്റെ മേല്‍ അന്യായമായ ആധിപത്യത്തോടെ ആരംഭിച്ച ഫാഷിസ്റ്റ് മേല്‍ക്കോയ്മ അവിടം കൊണ്ട് അവര്‍ അവസാനിപ്പിച്ചിട്ടില്ല. ഗ്യാന്‍വാപി ജുമാ മസ്ജിദ് അവരുടെ അവസാനത്തെ പള്ളിയുമല്ല. എണ്ണമറ്റ മസ്ജിദുകളും ഇതര ആരാധനാലയങ്ങളും ഹിന്ദുത്വ ഭീകരര്‍ ലക്ഷ്യമിടുന്നുണ്ട്. ഈ അവസ്ഥയില്‍ കോടതികളുടെ പക്ഷപാതപരമായ മനോഭാവം കൂടിയാവുമ്പോള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാരം വര്‍ധിപ്പിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ സംഘപരിവാര്‍ പ്രതിബദ്ധതയും കോടതികളുടെ നിരന്തരമായ പക്ഷപാതിത്ത സമീപനങ്ങളും ജനങ്ങളില്‍ കടുത്ത അസംതൃപ്തിയും അമര്‍ഷവും ഉണ്ടാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ രാജ്യത്തെ മതേതര രാഷ്ട്രീയ നേതാക്കള്‍, ദേശീയ മതനേതാക്കള്‍, വിവിധ സംഘടന സാമൂഹിക നേതാക്കള്‍ തുടങ്ങിയ തുല്യനീതി ആഗ്രഹിക്കുന്ന രാജ്യത്തെ ഓരോ പൗരനും ചില ഉത്തരവാദിത്തങ്ങളുണ്ട്:
രാജ്യത്തിന്റെ നീതിയും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം.
ആരാധനാലയങ്ങള്‍ക്കെതിരേ നീങ്ങുന്ന കലാപകാരികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനാവശ്യമായ ഇടപെടല്‍ നടത്തുക.
സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ക്കും സംഘ് പരിവാര്‍ കലാപകാരികള്‍ക്കുമെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭത്തിനുള്ള ഒരു ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ട് വരിക.
ഭരണഘടനാ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ കോടതികളുടെ ഏത് തീരുമാനവും ശക്തമായി നിരസിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗം വിലയിരുത്തി.
ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെയും സുന്നി വഖഫ് ബോര്‍ഡിന്റെയും സമയോചിതമായ ഇടപെടലിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.
ജനങ്ങള്‍ അന്യായമായ ഒരു തീരുമാനവും അംഗീകരിക്കാന്‍ തയ്യാറല്ല. മുസ്‌ലിംകള്‍ക്ക് എല്ലാം സഹിക്കാന്‍ കഴിയും; പക്ഷേ ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ അവര്‍ ഒട്ടും പൊറുക്കുകയില്ല.
ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം നീട്ടിക്കൊണ്ടു പോവരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ കോടതി കൈക്കൊണ്ട തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാന ഫൈസല്‍ അഷ്‌റഫി, ദേശീയ വൈസ് പ്രസിഡന്റ് മൗലാന നിസാര്‍ ഖാസിമി, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മൗലാന അതിഖുര്‍റഹ്മാന്‍ അഷ്‌റഫി, കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് മുഅസ്സം തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT