Big stories

'കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും '; ഭീഷണിയുമായി റിയാസ് മൗലവി കൊലക്കേസ് പ്രതി

കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും ; ഭീഷണിയുമായി റിയാസ് മൗലവി കൊലക്കേസ് പ്രതി
X


കാസര്‍കോട് : കാസർകോട് ജില്ലയിലെ മുഴുവൻ പള്ളികളും ബോംബിട്ട് തകർക്കുമെന്ന പരസ്യഭീഷണിയുമായി റിയാസ് മൗലവി വധക്കേസ് പ്രതി. കേസിലെ ഒന്നാം പ്രതിയും ഈയിടെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ആർ എസ് പ്രവർത്തകൻ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു ആണ് ഭീഷണിയുമായി രംഗത്തെത്തിയത്. സംഘപരിവാര പ്രവർത്തകരുടെ മിന്നൽ കേസരി ഫ്രണ്ട്സ് എന്ന ഇൻസ്റ്റഗ്രാമിൽ റിയാസ് മൗലവി വധക്കേസ് വിധിയുടെ ചാനൽ വാർത്തയുടെ വീഡിയോയ്ക്കു താഴെ കമ്മൻ്റായാണ് ഭീഷണി മുഴക്കിയത്.

'ഇതൊരു സാംപിളാണേ. വലുത് വരാന്‍ പോവുന്നതേയുള്ളൂ. ഉദാഹരണം പറഞ്ഞു തരാം. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പള്ളികളും തകർക്കും' എന്നാണ് ഒരു കമൻ്റ്. പിറ്റേ ദിവസവും സമാനമായ ഭീഷണി മുഴക്കുന്നുണ്ട്. കാസർകോഡ് ജില്ലയിൽ ഒരു പള്ളി പോലും ഉണ്ടാവില്ല. ഒരു വെള്ളിയാഴ്ച ബോംബിട്ട് തകര്‍ക്കും. അതിനായി വരുന്നു എന്നാണ് ഭീഷണിയിലുള്ളത്. ഈ അക്കൗണ്ടിലൂടെ തുടർച്ചയായി തോക്ക് ഉൾപ്പെടെയുള്ള ആയുധപ്രദർശനവും വിദ്വേഷ പ്രചാരണവും നടത്തുകയും ചെയ്യുന്നുണ്ട്. പ്രമാദമായ റിയാസ് മൗലവി കൊലക്കേസില്‍ ഒന്നാം പ്രതിയായ അജേഷിനെ ഉൾപ്പെടെ പ്രതികളായ മൂന്ന് ആർ എസ് എസ്സുകാരെയും കോടതി വെറുതെ വിട്ടിരുന്നു.

ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർഎസ്എസുകാരെയും കോടതി വെറുതെ വിട്ടത് ഏറെ വിവാദമായിരുന്നു. തുടർന്ന് കേസ് പുനരന്വേഷണത്തിനായി നടപടികൾ തുടരുന്നതിനിടെയാണ് മുഖ്യപ്രതി വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഭീഷണിയുമായി രംഗത്തെത്തിയത്. അതേ സമയം, ഭീഷണി കമ്മൻ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കമ്മൻ്റ് ഡിലീറ്റ് ചെയ്ത് അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുകയാണ്.




Next Story

RELATED STORIES

Share it