Sub Lead

ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്ഐക്കെതിരേ പരാതിയുണ്ടായിട്ടും വനിതാ കമ്മീഷൻ നടപടിയെടുത്തില്ല

പരാതി സ്വീകരിച്ച വനിതാ കമ്മീഷൻ ദിവസങ്ങൾക്കുള്ളിൽ തന്നെ മറുപടി നൽകിയത് കമ്മീഷൻറെ പരിധിയിൽ ഈ പരാതി പെടില്ല എന്നാണ്. ഭർത്താവിനെ ജയിലിലേക്ക് പറഞ്ഞയച്ചപോലെ തന്നേയും പറഞ്ഞയ്ക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയിട്ടും അത് വനിതാ കമ്മീഷൻ മുഖവിലക്കെടുത്തിട്ടില്ല.

ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്ഐക്കെതിരേ പരാതിയുണ്ടായിട്ടും വനിതാ കമ്മീഷൻ നടപടിയെടുത്തില്ല
X

തിരുവനന്തപുരം: ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്ഐക്കെതിരേ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. തിരുവനന്തപുരം കിളിമാനൂർ തോപ്പിൽ കോളനിയിലെ ബിന്ദുവാണ് വനിതാ കമ്മീഷൻറെ വിചിത്രമായ നടപടിക്ക് ഇരയാകേണ്ടി വന്നത്. വനിതാ കമ്മീഷൻറെ ഇരട്ടത്താപ്പുകൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.


കിളിമാനൂർ തോപ്പിൽ കോളനിയോട് ചേർന്ന് പ്രവർത്തിക്കുന്ന എകെആർ ക്വാറിക്കെതിരേ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിനിടയിൽ ബിന്ദുവിൻറെ ഭർത്താവ് സേതുവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സമരം ഏറ്റെടുത്തതിനായിരുന്നു പോലിസ് പീഡനം. തിരുവനന്തപുരം കന്റോൺമെൻറ് എസ്‌ഐ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് ബിന്ദു പരാതി നൽകിയത്.


എന്നാൽ പരാതി സ്വീകരിച്ച വനിതാ കമ്മീഷൻ ദിവസങ്ങൾക്കുള്ളിൽ തന്നെ മറുപടി നൽകിയത് കമ്മീഷൻറെ പരിധിയിൽ ഈ പരാതി പെടില്ല എന്നാണ്. ഭർത്താവിനെ ജയിലിലേക്ക് പറഞ്ഞയച്ചപോലെ തന്നേയും പറഞ്ഞയ്ക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയിട്ടും അത് വനിതാ കമ്മീഷൻ മുഖവിലക്കെടുത്തിട്ടില്ല. ഹാദിയ സംഘപരിവാറിൻറെയും പോലിസിൻറെയും തടവിൽ കഴിയുമ്പോഴും വനിതാ കമ്മീഷൻ തിരിഞ്ഞു നോക്കാത്തത് നേരത്തെ ചർച്ചയായിരുന്നു.

Next Story

RELATED STORIES

Share it