- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഇനി പുതിയ പാര്‍ട്ടി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്
പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു.നേരത്തെ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചിരുന്നില്ല. പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും പ്രഖ്യാപിച്ചിരിക്കുന്നത്.
പഞ്ചാബ് ലോക് എന്നാണ് അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് പാര്‍ട്ടി രൂപീകരണം എന്നത് ഏറെ ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അധ്യക്ഷ സോണിയ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറി. രാജിക്ക് വഴിവെച്ച കാരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തില്‍ നിന്ന് വിരമിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയിട്ട് 52 വര്‍ഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിന് എതിരായി മന്ത്രിമാര്‍ക്കും ഉന്നയിക്കുന്നത്. പല മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മണല്‍ മാഫിയയുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം. സിദ്ധുവിനെ രാഹുലും പ്രയങ്കവും സംരക്ഷിച്ചുവെന്നും തന്റെ സര്‍ക്കാരിനെയും താഴ്ത്തിക്കെട്ടി അദ്ദേഹം പ്രശസ്തി നേടുകയാണെന്നും അമരീന്ദര്‍ കത്തില്‍ ആരോപിച്ചു.
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT