- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി
ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്
തിരുവനന്തപുരം: ചുമട്ടുത്തൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമില്‍ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കാന്‍ കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്റ്റില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും 15നും 18നും ഇടയ്ക്ക് പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉന്നതാധികാര സമിതി അംഗീകരിച്ച വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ ലോക ബാങ്കിന്റെ വികസന നയ വായ്പയില്‍ നിന്ന് തുക കണ്ടെത്തി നടപ്പാക്കാന്‍ തീരുമാനിച്ചു. ആനന്ദ് സിങിനെ ജി എസ് ടി കമ്മീഷണറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇദ്ദേഹം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ ചുമതല തുടര്‍ന്നും വഹിക്കും. ജി എസ്ടി കമ്മീഷണര്‍ ടിങ്കു ബിസ്വാളിനെ പാര്‍ലമെന്ററി അഫയേഴ്‌സ് സെക്രട്ടറിയായി മാറ്റി നിയമിക്കും. മലബാര്‍ സിമന്റ്‌സിന്റെ മാനേജിങ് ഡയറക്ടറായി മുഹമ്മദലിയെ(ആനന്ദ് നഗര്‍, തൃശ്ശിനാപ്പള്ളി) നിയമിക്കാന്‍ തീരുമാനിച്ചു. കൊച്ചി മെട്രോയിലെ 12 തസ്തികകള്‍ക്ക് 2019 ഏപ്രില്‍ ഒന്നുമുതല്‍ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ ഫോര്‍ട്ടു കൊച്ചി കേന്ദ്രമായി ജലസുരക്ഷാ വിദഗ്ധ പരിശീലന കേന്ദ്രം അനുവദിക്കാന്‍ 11 തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമെ പരിശീലന കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് ഓരോ റീജ്യല്‍ ഫയര്‍ ഓഫിസര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ തസ്തികകള്‍ കൂടി സൃഷ്ടിക്കും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് വൈസ് പ്രസിഡന്റ്(ഓപറേഷന്‍സ്) കെ സി ജയകുമാറിനെ അന്യത്രസേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.
ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു അനുവദിക്കാന്‍ തീരുമാനിച്ചു. അഭിജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കാനും തീരുമാനിച്ചു.
RELATED STORIES
പീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; ഒരാളുടെ ഫെയ്സ്ബുക്ക് ...
12 Jan 2025 10:43 AM GMTമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി
12 Jan 2025 8:56 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTകണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന്...
12 Jan 2025 7:10 AM GMT