Sub Lead

കൂട്ടരാജി എടുത്തുചാട്ടം; വോട്ട് ചെയ്തവരോടുള്ള ചതിയെന്നും ഷമ്മി തിലകന്‍

കൂട്ടരാജി എടുത്തുചാട്ടം; വോട്ട് ചെയ്തവരോടുള്ള ചതിയെന്നും ഷമ്മി തിലകന്‍
X

കൊല്ലം: പ്രതിസന്ധി രൂക്ഷമായതോടെ 'അമ്മ' ഭരണസമിതി പിരിച്ചുവിട്ട നടപടിക്കെതിരേ നടന്‍ ഷമ്മി തിലകന്‍. കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്നും എല്ലാവരും രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയര്‍ മാത്രം പുറത്തുപോയാല്‍ മതിയായിരുന്നു. സംഘടനയുടെ ഇന്നത്തെ അവസ്ഥയില്‍ വിഷമം ഉണ്ട്. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാനാവില്ല. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേര്‍ അംഗങ്ങളായ സംഘടനയില്‍ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. താന്‍ കഴിഞ്ഞാല്‍ പ്രളയമെന്ന ചിന്തയാണ് പലര്‍ക്കും. കൂട്ടരാജി മൂലം അംഗങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ടായി. 'അമ്മ' പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ഈ സംഭവങ്ങള്‍ കാലത്തിന്റെ കാവ്യനീതിയെന്ന് അച്ഛന് മനസ്സില്‍ തോന്നുന്നുണ്ടാവാം. തന്നോട് ചെയ്തതിനോടൊന്നും പ്രതികാര മനോഭാവത്തോടെ കാണുന്നില്ല. തനിക്ക് അത്തരം ചിന്തകളില്ല. ഇനി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകള്‍ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ്സ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനല്ല നോക്കേണ്ടത്. ജാതിയില്‍ കൂടിയ ആളെന്ന ചിന്ത മനസ്സില്‍ വച്ച് പ്രവര്‍ത്തിച്ചാല്‍ ഇതൊക്കെ സംഭവിക്കുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it