Sub Lead

പൊതുമാപ്പ് നീട്ടല്‍: മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ ബോധവത്കരണവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

പൊതുമാപ്പ് നീട്ടല്‍: മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ ബോധവത്കരണവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
X

ദോഹ: വിസ ചട്ടങ്ങള്‍ ലംഘിച്ചവരുടെ പൊതുമാപ്പ് നീട്ടിയതുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാവരിലേക്കും എത്തിക്കുന്നതിനായി വിവിധ ഭാഷകളില്‍ ബോധവത്കരണവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 30 വരെയാണ് പൊതുമാപ്പ് കാലാവധി നീട്ടിയിരിക്കുന്നത്. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഇന്‍ഡോനേഷ്യന്‍,ബംഗ്ല, പാഷ്‌തോ, മലയാളം, തമിഴ് ഭാഷകളില്‍ ഫഌറുകള്‍ ലഭ്യമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയാണ് കാംപയിനിന്റെ ലക്ഷ്യം.

റെസിഡന്‍സി ചട്ടം ലംഘിച്ച പ്രവാസികള്‍, തൊഴില്‍ വീസ ചട്ടം ലംഘിച്ച പ്രവാസികള്‍, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികള്‍, വിസ നിയമം ലംഘിച്ച ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനമാവുക.

Next Story

RELATED STORIES

Share it