Sub Lead

ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ്; 'അമുലി'നെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ കാംപയിന്‍

സര്‍ക്കാര്‍ ജോലികള്‍ മുസ്‌ലിംകള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യുപിഎസ്‌സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു സുദര്‍ശന്‍ ടിവി വിദ്വേഷ പ്രചാരണ പരിപാടി നടത്താനിരുന്നത്.

ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ്; അമുലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌കരണ കാംപയിന്‍
X

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ചാനലായ സുദര്‍ശന്‍ ടിവിയുടെ ഇസ്‌ലാം വിരുദ്ധ പരിപാടിക്ക് പിന്തുണ നല്‍കുന്ന 'അമുല്‍' ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ കാംപയിന്‍.

സര്‍ക്കാര്‍ ജോലികള്‍ മുസ്‌ലിംകള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് യുപിഎസ്‌സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു സുദര്‍ശന്‍ ടിവി വിദ്വേഷ പ്രചാരണ പരിപാടി നടത്താനിരുന്നത്. 'ബിന്ദാസ് ബോല്‍' എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്. വെള്ളിയാഴ്ച എട്ടുമണിക്കായിരുന്നു പരിപാടി ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ പരിപാടി ഡല്‍ഹി ഹൈകോടതി തടഞ്ഞു. ജാമിഅഃ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് നവീന്‍ ചാവ്‌ലയുടെ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂള്‍ ചെയ്ത പരിപാടി സ്‌റ്റേ ചെയ്തത്.

പ്രത്യക്ഷമായിതന്നെ ഇസ്‌ലാം വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാര്‍ ചാനലാണ് സുദര്‍ശന്‍ ടിവി ചാനലിന്റെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന പരിപാടി ഡല്‍ഹി ഹൈകോടതി തടഞ്ഞിട്ടും അതേ ചാനലിന് സ്‌പോണ്‍സര്‍ഷിപ്പ് തുടരുന്നതിനാലാണ് 'അമുലി'നെതിരെ സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്.

ഇനി അമുല്‍ ഉപയോഗിക്കില്ലെന്നും ഉത്പന്നം ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്ത് നിരവധി പേരാണ് രംഗത്തുള്ളത്. അമുലിനെതിരായ ബഹിഷ്‌കരണ കാംപയിനില്‍ ഉത്പന്നത്തിന്റെ 'ഇന്ത്യയുടെ രുചി' എന്ന പരസ്യവാചകം ഇന്ത്യയുടെ മാലിന്യം എന്നാക്കി മാറ്റിയുള്ള പ്രചാരണവും നടക്കുന്നുണ്ട്.

ചാനല്‍ വാര്‍ത്തക്കെതിരെ ഐപിഎസ് അസോസിയേഷനും രംഗത്തുവന്നിരുന്നു. സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദര്‍ശന്‍ ടിവിയില്‍ വന്ന വാര്‍ത്ത വര്‍ഗീയവും ഉത്തരവാദിത്തരഹിതവുമായ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നായിരുന്നു ഐ.പി.എസ് അസോസിയേഷന്‍ പ്രതികരിച്ചത്. ചാനലിന് സ്‌പോണ്‍സര്‍ഷിപ്പ് തുടരുന്നത് പുനരാലോചിക്കണമെന്ന് യുകെ ആസ്ഥാനമായ 'സ്‌റ്റോപ് ഫണ്ടിങ് ഹെയ്റ്റ്' അമുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it