Sub Lead

ആന്ധ്രയില്‍ കൊവിഡ് കേസുകളില്‍ ഭീമമായ വര്‍ധന: ഇന്ന് 9,276 രോഗബാധിതര്‍

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആന്ധ്രയില്‍ കൊവിഡ് കേസുകളില്‍ ഭീമമായ വര്‍ധന: ഇന്ന് 9,276 രോഗബാധിതര്‍
X

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ഒരു മാസത്തിനിടെ കൊവിഡ് കേസുകളില്‍ 865 ശതമാനത്തിന്റെ വര്‍ദ്ധന. സംസ്ഥാനത്ത് ജൂലൈ മാസത്തില്‍ മാത്രം റിപോര്‍ട്ട് ചെയ്തത് 1,26,337 കൊവിഡ് കേസുകളാണ്. ജൂണ്‍ 30 ന് 14,596 കേസുകളില്‍ നിന്ന സംസ്ഥാനം ജൂലൈ അവസാനത്തോടെ 1.26 ലക്ഷമായി ഉയര്‍ന്നു.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കൊവിഡ് കേസുകളില്‍ ഒരു മാസത്തിനിടയിലുണ്ടായത് 1,800 ശതമാനത്തിന്റെ വര്‍ദ്ധനയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത് 9,601 പുതിയ കേസുകളാണ്. 1,50,209 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര്‍ രോഗമുക്തരായി. 1,407പേര്‍ മരിച്ചു. 72,188പേര്‍ ചികില്‍സയിലാണ്. രാഗബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതുള്ള സംസ്ഥാനമാണ് ആന്ധ്ര. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം റിപോര്‍ട്ട് ചെയ്തത് 30,636 പുതിയ കേസുകളാണ്. കുര്‍ണൂല്‍, അനന്തപൂര്‍, ഗുണ്ടൂര്‍, എന്നീ ജില്ലകളില്‍ പതിനയ്യായിരത്തിലേറെ കൊവിഡ് രോഗികളുണ്ട്.

അതേസമയം കര്‍ണാടകയില്‍ ഇന്ന് 5,172പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 98പേര്‍ മരിച്ചു. 1,29,287പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇതില്‍ 53,648പേര്‍ രോഗമുക്തരായി. 2,412പേര്‍ മരിച്ചു. 73,219പേരാണ് ചികില്‍യിലുള്ളത്. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 5,879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,51,738 ആയി. 24 മണിക്കൂറിനിടെ 99 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആകെ മരണം ഇതോടെ 4,034 ആയി.


Next Story

RELATED STORIES

Share it