Sub Lead

ബിനീഷ് ബാസ്റ്റിന്‍ വിവാദം: മാപ്പുപറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞെന്ന വെളിപ്പെടുത്തലോടെയാണ് വിവാദത്തിന് തുടക്കമായത്

ബിനീഷ് ബാസ്റ്റിന്‍ വിവാദം: മാപ്പുപറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍
X

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടില്ലെന്നു പറഞ്ഞ സംഭവം വിവാദമായതോടെ മാപ്പുപറഞ്ഞ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ രംഗത്ത്. മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാവില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടെന്നും ആരോപിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ വേദിയില്‍ കുത്തിയിരുന്നതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ബിനീഷ് ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞതെന്നും പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കൈയടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമീപ്യം എനിക്ക് പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. എന്നാല്‍, അദ്ദേഹം കേട്ടില്ല. ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ടെന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ അറിയിച്ചു.

പാലക്കാട് മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞെന്ന വെളിപ്പെടുത്തലോടെയാണ് വിവാദത്തിന് തുടക്കമായത്. സംഭവത്തില്‍ സംവിധായകനെതിരേ നടപടിയെടുക്കുമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്കയും അറിയിച്ചിരുന്നു.







Next Story

RELATED STORIES

Share it