Sub Lead

അനിസ് ഖാന്റെ കൊലപാതകം: രണ്ട് പോലിസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും മമത സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു

മരണം നടന്ന രാത്രിയില്‍ മഫ്തിയിലും പോലിസ് യൂനിഫോമിലുമായി അനിസ് ഖാന്റെ വീട്ടിലെത്തിയ നാലംഗ സംഘത്തെ ഇതുവരെ തിരിച്ചറിയാനാട്ടില്ല.

അനിസ് ഖാന്റെ കൊലപാതകം: രണ്ട് പോലിസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും മമത സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു
X

കൊല്‍ക്കത്ത: മുന്‍ വിദ്യാര്‍ഥി നേതാവ് അനിസ് ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി സര്‍ക്കാര്‍ ചൊവ്വാഴ്ച രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരു ഹോംഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം വീടിന്റെ ഒന്നാം നിലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ച 28കാരന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല പ്രത്യേക സംഘത്തിനെ നിയോഗിച്ചതിനു പിന്നാലെയാണ് നടപടി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ദാസ്, കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഹെംബ്രാം, ഹോം ഗാര്‍ഡ് കൃഷ്ണനാഥ് ബേര എന്നിവര്‍ക്കെതിരേയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

അനീസ് ഖാന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിനുശേഷം നാട്ടുകാരുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിപി മനോജ് മാളവ്യ പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച രാത്രി വൈകി അനീസ് ഖാന്റെ വസതിയിലേക്ക് പോലിസ് സംഘത്തെഅയച്ചെന്ന റിപോര്‍ട്ടുകള്‍ അംത, ബഗ്‌നാന്‍ പോലിസ് സ്‌റ്റേഷനുകള്‍ നിഷേധിച്ചു.

മരണം നടന്ന രാത്രിയില്‍ മഫ്തിയിലും പോലിസ് യൂനിഫോമിലുമായി അനിസ് ഖാന്റെ വീട്ടിലെത്തിയ നാലംഗ സംഘത്തെ ഇതുവരെ തിരിച്ചറിയാനാട്ടില്ല. വിഷയം അന്വേഷിച്ച് വരികയാണെന്നാണ് ഡിജിപി അറിയിച്ചത്.എസ്‌ഐടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസത്തെ സമയപരിധി തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജി നല്‍കി.


കലഹത്തിനിടെ അബദ്ധത്തില്‍ കാല്‍വഴുതി നിലത്തുവീഴുകയോ അല്ലെങ്കില്‍ പോലിസുകാരെ കണ്ട് ഭയന്ന് കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തതോ ആവാമെന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.




Next Story

RELATED STORIES

Share it