Sub Lead

എംഎസ് സി ബോട്ടണിയില്‍ ഏഴ് സ്വര്‍ണമെഡലുകളുമായി കര്‍ണാടകയില്‍ നിന്ന് ഒരു ഹിജാബി പെണ്‍കുട്ടി

ഹിജാബ് ധരിച്ചതിന്റെ പേരില്‍ സംഘപരിവാറും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും മുസ് ലിം പെണ്‍കുട്ടികളുടെ പഠനം മുടക്കുന്ന സാഹചര്യത്തില്‍ ലമ്യ മജീദിന്റെ നേട്ടം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

എംഎസ് സി ബോട്ടണിയില്‍ ഏഴ് സ്വര്‍ണമെഡലുകളുമായി കര്‍ണാടകയില്‍ നിന്ന് ഒരു ഹിജാബി പെണ്‍കുട്ടി
X

മൈസൂര്‍: ഹിജാബിന്റെ പേരില്‍ നൂറുകണക്കിന് മുസ് ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയിരിക്കെ കര്‍ണാടകയില്‍ നിന്ന് തന്നെ ചരിത്ര നേട്ടവുമായി ഒരു ഹിജാബി പെണ്‍കുട്ടി. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംഎസ്‌സി ബോട്ടണിയില്‍ ഏഴ് സ്വര്‍ണ മെഡലുകളും രണ്ട് ക്യാഷ് പ്രൈസുമായി ലമ്യ മജീദ് എന്ന ഹിജാബി പെണ്‍കുട്ടിയാണ് ചരിത്രം സൃഷ്ടിച്ചത്.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ സംഘപരിവാറും കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും മുസ് ലിം പെണ്‍കുട്ടികളുടെ പഠനം മുടക്കുന്ന സാഹചര്യത്തില്‍ ലമ്യ മജീദിന്റെ നേട്ടം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

മംഗളൂരുവില്‍ നിന്നുള്ള ലമ്യ മജീദ് നിലവില്‍ മൈസൂര്‍ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുകയാണ്. തുടര്‍ പഠനത്തിനായി നാട്ടിലും വിദേശത്തും ശ്രമിക്കുന്നുണ്ടെന്നും കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും ലമ്യ മജീദ് പറഞ്ഞു. യുകെയില്‍ പഠനം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ലമ്യ വ്യക്തമാക്കി. ഭാരത് പെട്രോളിയത്തില്‍ ജോലി ചെയ്യുന്ന പിതാവും ഉറുദു അധ്യാപികയായ മാതാവും എന്‍ജിനീയിറങ്ങ് വിദ്യാര്‍ഥികളായ രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് ലാമ്യ മജീന്റെ കുടുംബം. ഹിജാബി പെണ്‍കുട്ടിയുടെ സ്വര്‍ണ നേട്ടം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it