Sub Lead

യുപിയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു

യുപിയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭകര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. നിര്‍ദ്ദിഷ്ട രാഷ്ട്രീയ പാര്‍ട്ടിക്കു രാഷ്ട്രീയ ജസ്റ്റിസ് പാര്‍ട്ടി എന്ന് നാമകരണം ചെയ്യും. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിഷേധക്കാരെ ഒരേ വേദിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ബഹുജന്‍ സമാജ് പാര്‍ട്ടി മുന്‍ എംപി ഇല്യാസ് അസ്മിയാണ് പാര്‍ട്ടി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ചിഹ്നമായി 'തരാസു' (ത്രാസ്) വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സിഎഎ വിരുദ്ധ (പൗരത്വ ഭേദഗതി നിയമം), എന്‍ആര്‍സി (ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍) പ്രതിഷേധത്തിനു ജനപിന്തുണ ലഭിച്ചെങ്കിലും അതില്‍ പങ്കെടുത്തവര്‍ അവരുടെ രാഷ്ട്രീയ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും അസ്മി പറഞ്ഞു. സമൂഹത്തിലെ ദുര്‍ബലരും താഴ്ന്നവരുമായ ജനവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിരവധി മുന്‍ നിയമസഭാംഗങ്ങളും പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന നിരവധി പേര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. റിഹായ് മഞ്ചിലെ രാജീവ് യാദവ്, കോണ്‍ഗ്രസിന്റെ ഷാനവാസ് ആലം, ഈയിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന സുമയ്യ റാണ എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നും എന്നാല്‍ പുതിയ പാര്‍ട്ടി ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അസ്മി പറഞ്ഞു.

Anti-CAA protesters in UP to form political party

Next Story

RELATED STORIES

Share it