Sub Lead

സാക്കിര്‍ നായിക് മലേസ്യയിലെ ഇന്ത്യന്‍ എംബസിയിലോ നേരിട്ടോ ഹാജരാവണമെന്ന് യുഎപിഎ ട്രൈബ്യൂണല്‍

സാക്കിര്‍ നായിക് മലേസ്യയിലെ ഇന്ത്യന്‍ എംബസിയിലോ നേരിട്ടോ ഹാജരാവണമെന്ന് യുഎപിഎ ട്രൈബ്യൂണല്‍
X

ന്യൂഡല്‍ഹി: സത്യവാങ്മൂലത്തിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനോട് മലേസ്യയിലെ ഇന്ത്യന്‍ എംബസിക്ക് മുമ്പാകെയോ അടുത്ത വിചാരണയില്‍ നേരിട്ടോ ഹാജരാകണമെന്ന് യുഎപിഎ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. സത്യവാങ് മൂലത്തിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് കഴിഞ്ഞ വിചാരണ വേളയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ എംബസിയില്‍ എത്താനുള്ള സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പരിശോധന നടന്നിരുന്നില്ല. ഇതേ തുടര്‍ന്നാണ് മലേസ്യയിലെ ഇന്ത്യന്‍ എംബസിയിലോ അല്ലെങ്കില്‍ നേരിട്ടോ ഹാജരാവന്‍ യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്.

സാക്കിര്‍ നായിക്കും അദ്ദേഹത്തിന്റെ ഇസ് ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും (ഐആര്‍എഫ്) കള്ളപ്പണം വെളുപ്പിക്കല്‍, യുപി മതപരിവര്‍ത്തന റാക്കറ്റ്, ഡല്‍ഹി കലാപം, ആര്‍ജിഎഫ് ട്രസ്റ്റ് കുംഭകോണം തുടങ്ങി നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്നുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഐആര്‍എഫ് നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it