Sub Lead

ഹിന്ദു-സിഖ് പുരോഹിതര്‍ക്ക് 18,000 രൂപ ഹോണറേറിയം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ഹിന്ദു-സിഖ് പുരോഹിതര്‍ക്ക് 18,000 രൂപ ഹോണറേറിയം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ഹിന്ദു, സിഖ് മതപുരോഹിതര്‍ക്ക് പ്രതിമാസം 18,000 രൂപ ഹോണറേറിയമായി നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. 'പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന' പദ്ധതിയുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. ആചാരങ്ങള്‍ തലമുറകള്‍ക്ക് കൈമാറുന്ന പുരോഹിതര്‍ക്കായി രാജ്യത്തെ ആദ്യപദ്ധതിയാണിതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ''സ്വന്തം കുടുംബം പോലും നോക്കാതെ പ്രവര്‍ത്തിക്കുന്ന പുരോഹിതരെ രാജ്യം പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഡല്‍ഹി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലായിരിക്കും നാളെ പരിപാടിയുടെ ഉദ്ഘാടനം നടക്കുക.''-കെജ്‌രിവാള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ നല്‍കുന്ന പദ്ധതി കഴിഞ്ഞ മാസം കെജ്‌രിവാള്‍ തുടങ്ങിയിരുന്നു.

Next Story

RELATED STORIES

Share it