- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരിവന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടില്‍തന്നെ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'എനിക്ക് കൊവിഡിന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുണ്ട്. വീട്ടില്‍ സ്വയം ക്വാറന്റൈനിലാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ എന്നെ ബന്ധപ്പെട്ടവര്‍ ദയവായി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയും പരിശോധന നടത്തുകയും ചെയ്യുക- മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
I have tested positive for Covid. Mild symptoms. Have isolated myself at home. Those who came in touch wid me in last few days, kindly isolate urself and get urself tested
— Arvind Kejriwal (@ArvindKejriwal) January 4, 2022
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനുള്ളില്‍ 4,099 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ പോസിറ്റീവിറ്റി നിരക്ക് 6.46 ശതമാനമാണ്.
6,288 കൊവിഡ് രോഗികള്‍ ഹോം ഐസൊലേഷനിലാണ്. തിങ്കളാഴ്ച ഡല്‍ഹിയിലും ഒരു കൊവിഡ് മരണം രേഖപ്പെടുത്തി. ഡല്‍ഹിയിലെ മിക്ക കേസുകളും ഒമിക്രോണ്‍ വകഭേദം മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡിസംബര്‍ 30 മുതല്‍ 31 വരെയുള്ള മൂന്ന് ലാബുകളില്‍നിന്നുള്ള ജീനോം സീക്വന്‍സിങ് റിപോര്‍ട്ടുകള്‍ പ്രകാരം 81 ശതമാനം സാംപിളുകളിലും ഒമിക്രോണാണ് ബാധിച്ചത്. മിക്ക കേസുകളും ഒമിക്രോണിന്റേതാണ്-ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
RELATED STORIES
ആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില് അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്കൂര് ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ് നല്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT