Sub Lead

നിയമസഭാ സമ്മേളന തിയ്യതി, വാര്‍ഡ് വിഭജനം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

രാവിലെ ഒന്‍പതിനാണ് യോഗം. 30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക.

നിയമസഭാ സമ്മേളന തിയ്യതി, വാര്‍ഡ് വിഭജനം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
X

തിരുവനന്തപുരം: നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കാനും തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കാനുമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒന്‍പതിനാണ് യോഗം. 30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക.

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബില്‍ കൊണ്ടുവരുന്നത്. ബില്‍ മന്ത്രിസഭ അംഗീകരിച്ചാലും നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ഗവര്‍ണ്ണര്‍ക്ക് റഫര്‍ ചെയത് അറിയിക്കും. ഈ ഘട്ടത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതേ സമയം സഭ പാസ്സാക്കിയ ശേഷം അന്തിമ അംഗീകാരത്തിനായി അയക്കുമ്പോള്‍ ഗവര്‍ണ്ണറുടെ ഇടപെടലില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്.

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ തന്നെ അറിയിക്കാത്തത് ചട്ടങ്ങള്‍, ഭരണഘടന എന്നിവയുടെലംഘനമാണെന്നു ഗവര്‍ണര്‍ വ്യക്തമാക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരെ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത് തന്നെ അറിയിച്ചില്ലെന്നാണ് ഗവര്‍ണര്‍ക്കുള്ള പ്രധാന പരാതി.ഭരണഘടനയുടെ 166ാം വകുപ്പു പ്രകാരം ഉണ്ടാക്കിയിരിക്കുന്ന 'ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍സ്' അനുസരിച്ച് കേന്ദ്ര -സംസ്ഥാന ബന്ധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ അതു ഗവര്‍ണറെ അറിയിക്കാനുള്ള ബാധ്യത സംസ്ഥാന ഗവണ്‍മെന്റിനുണ്ട്. അങ്ങനെ ചെയ്യാതിരുന്നത് ചട്ടങ്ങളുടെയും ഭരണഘടനയുടെയും ലംഘനമാണെന്നു ഗവര്‍ണര്‍ അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it