- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയില്‍ വോട്ടെടുപ്പ് ഫെബ്രുവരി 16ന്, മേഘാലയയിലും നാഗാലാന്‍ഡിനും 17ന്; നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 16ന് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നാണ് പോളിങ്. മാര്‍ച്ച് രണ്ടിനാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്കെത്തുക. ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തില്‍ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ ശിക്ഷിച്ചതോടെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിയ്യയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൂന്ന് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും കമ്മീഷന്‍ അറിയിച്ചു. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ കാലാവധി യഥാക്രമം മാര്‍ച്ച് 12, മാര്‍ച്ച് 15, മാര്‍ച്ച് 22 തിയ്യതികളില്‍ അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാര്‍ട്ടികള്‍, സിവില്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. മൂന്ന് സംസ്ഥാനങ്ങളിലും അറുപത് സീറ്റുകള്‍ വീതമാണുള്ളത്. ബിജെപിയടക്കമുള്ള പാര്‍ട്ടികളെ സംബന്ധിച്ച് മൂന്നിടങ്ങളിലെയും ഫലം നിര്‍ണായകമാണ്. എന്നിരുന്നാലും ത്രിപുരയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ ഇടതുപക്ഷത്തിന്റെ കോട്ടകളിലൊന്നായിരുന്നു ത്രിപുര. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു. ഇത്തവണ കോണ്‍ഗ്രസുമായി സഹകരിച്ച് ബിജെപിയെ തോല്‍പ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.
RELATED STORIES
വാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMTതൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും; പിആര്‍...
22 Dec 2024 1:58 AM GMTവയനാട് ദുരന്തം: ഇന്ന് മന്ത്രിസഭായോഗം
22 Dec 2024 1:41 AM GMT