Sub Lead

തിരുവനന്തപുരത്ത് ചിലയിടത്ത് വീടുകള്‍ക്കു നേരെ ആക്രമണം; രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരത്ത് ചിലയിടത്ത് വീടുകള്‍ക്കു നേരെ ആക്രമണം;  രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍
X
തിരുവനന്തപുരം: നവകേരള സദസ്സ് നടത്തുന്ന മുഖ്യമന്ത്രിക്കു നേരെയുള്ള പ്രതിഷേധവും ഗവര്‍ണര്‍-എസ്എഫ് ഐ പോരും സംഘര്‍ഷം വ്യാപിപ്പിക്കുന്നു. ചിലയിടങ്ങളില്‍ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. തലസ്ഥാനത്തെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആലങ്കോട്, കരവാരം എന്നീ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. നവകേരള സദസ്സ് നടത്തുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു നേര കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആക്രമണം നടക്കുമ്പോള്‍ പോലിസ് സ്ഥലത്തുണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

ഇതിനിടെ, ആറ്റിങ്ങല്‍ ആലങ്കോട് സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരേ ആക്രമണമുണ്ടായി. ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലറായ നജാമിന്റെ വീടിന് നേരെയാണ് വെള്ളിയാഴ്ച ആര്‍ധരാത്രി ആക്രമണമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സംഭവം.

അതേസമയം, പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവര്‍ത്തകന്റെ വീടിന് നേരെയും ആക്രമണമുണ്ടായതായി പരാതിയുണ്ട്. എബിവിപി പ്രവര്‍ത്തകന്‍ ശ്രീനാഥിന്റെ വീടിന് നേരെയാണ് വെള്ളിയാഴ്ച അര്‍ധരാത്രി രണ്ടോടെ ആക്രമണമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് പരാതി. പന്തളം എന്‍എസ്എസ് കോളജിലെ എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നാണ് നിഗമനം. വ്യാഴാഴ്ച രാവിലെ കോളജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. പോലിസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

Next Story

RELATED STORIES

Share it