- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടി വെടിവയ്പ്: മുഖ്യമന്ത്രിക്ക് തന്റേടമുണ്ടെങ്കില്‍ അന്വേഷണ റിപോര്‍ട്ട് പുറത്തുവിടണം-പി അബ്ദുല്‍ മജീദ് ഫൈസി
അട്ടപ്പാടി വെടിവയ്പിനെതിരേ സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ എസ് ഡിപി ഐ പ്രതിഷേധ തെരുവ്
തിരുവനന്തപുരം: സ്ത്രീ ഉള്‍പ്പെടെ നാലുപേരെ വെടിവച്ചുകൊന്ന അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണ റിപോര്‍ട്ടുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റേടം കാണിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മനുഷ്യരെ വെടിവച്ചുകൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ എസ് ഡി പി ഐ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ടര്‍ബോള്‍ട്ടിന്റെ നടപടി ന്യായീകരിക്കുന്ന പിണറായി വിജയന്‍ അട്ടപ്പാടി വെടിവയ്പിനെക്കുറിച്ച് സര്‍വകക്ഷിസംഘത്തെ നിയോഗിച്ച് സുതാര്യമായ അന്വേഷണത്തിന് തയ്യാറുണ്ടോ.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്നു വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. മാര്‍ച്ചില്‍ വൈത്തിരിയിലുണ്ടായ ഏറ്റുമുട്ടലില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം. സിപിഎം മുതലാളിത്ത താല്‍പ്പര്യങ്ങളുടെ കുഴലൂത്തുകാരായി മാറി. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മാത്രമാണ് മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്നത്്. സിപിഎം കമ്മ്യൂണിസ്റ്റ് ആദര്‍ശത്തില്‍ നിന്നു വ്യതിചലിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന മാവോവാദികള്‍ ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നു. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുമെന്ന ഭയമാണ് സിപിഎമ്മിന്റെ മാവോ വേട്ടയ്ക്കു പിന്നിലെ പ്രചോദനം. ഭീകരനിയമമായ യു എ പി എ വിഷയത്തില്‍ സിപിഎം കാപട്യവും വഞ്ചനയുമാണ് തുടരുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇതില്‍ ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡിപി ഐ സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന-ജില്ലാ-നിയോജക മണ്ഡലം നേതാക്കള്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി(കരുനാഗപ്പള്ളി), എം കെ മനോജ് കുമാര്‍(തിരൂര്‍), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്(കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍(പാലക്കാട്), റോയി അറയ്ക്കല്‍(കോട്ടയം), സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍(പന്തളം), പി ആര്‍ സിയാദ് (പൂവാട്ടുപറമ്പ്), മുസ്തഫ കൊമ്മേരി(മട്ടന്നൂര്‍), സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍(കാസര്‍കോഡ്), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍(ആലുവ), പി പി മൊയ്തീന്‍ കുഞ്ഞ്(തൊടുപുഴ), ഇ എസ് കാജാ ഹുസയ്ന്‍(ഗുരുവായൂര്‍), സംസ്ഥാന സമിതിയംഗങ്ങളായ നൗഷാദ് മംഗലശ്ശേരി(അമ്പലപ്പുഴ), കൃഷ്ണന്‍ എരഞ്ഞിക്കല്‍(കല്‍പ്പറ്റ) തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMTഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍...
12 Jan 2025 2:30 PM GMTവയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍;...
12 Jan 2025 2:07 PM GMTബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMT