Sub Lead

തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസ്:ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി; ചര്‍ച്ച നാളെയും തുടരും

കേസില്‍ രമ്യമായ പരിഹാരത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ആകും ഇതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടക്കുമെന്നും നാസില്‍ വ്യക്തമാക്കി.

തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസ്:ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി; ചര്‍ച്ച നാളെയും തുടരും
X

ദുബയ്: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ക്കെതിരെ 9 മില്യണ്‍ ദിര്‍ഹമിന്റെ ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക്. തുഷാറും പരാതിക്കാരനായ തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. ചര്‍ച്ച നാളെയും തുടരും. വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയത്. കേസില്‍ ഒത്തുതീര്‍പ്പിന് സന്നദ്ധമാണെന്ന് തുഷാര്‍ ഇന്നലെ പറഞ്ഞിരുന്നു. താന്‍ ഒത്തുതീര്‍പ്പിന് തയാറാണെന്ന് നാസില്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ഒത്തു തീര്‍പ്പ് ചര്‍ച്ച നടന്നത്. കേസില്‍ രമ്യമായ പരിഹാരത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ആകും ഇതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നാളെനടക്കുമെന്നും നാസില്‍ വ്യക്തമാക്കി.

'തുഷാറുമായി എനിക്ക് പത്ത് വര്‍ഷത്തെ പരിചയമുണ്ട് ഏറ്റുമുട്ടല്‍ ഇല്ലാതെ രമ്യമായി പരിഹരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. പത്തു വര്‍ഷം മുന്‍പുള്ള കേസാണിത്. രേഖകള്‍ക്ക് സാധുതയുണ്ട്. ചെക്ക് സംബന്ധിച്ച ഉത്തരവാദിത്തം ബാങ്കാണ് തീരുമാനിക്കുന്നത്' അദ്ദേഹം വിശദീകരിച്ചു.

രമ്യമായ പരിഹാരം ആകുമ്പോള്‍ ആണ് കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുക. ഇതസംബന്ധിച്ച പ്രാഥമിക ചര്‍ച്ചയാണ് ഇന്ന് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കേസാണിതെന്നും അദ്ദേഹം ഇത്തുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Next Story

RELATED STORIES

Share it