Sub Lead

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കൈയേറ്റ ശ്രമം: സുരേഷ് ഗോപി മാപ്പ് പറയണം-പത്രപ്രവര്‍ത്തക യൂനിയന്‍

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കൈയേറ്റ ശ്രമം: സുരേഷ് ഗോപി മാപ്പ് പറയണം-പത്രപ്രവര്‍ത്തക യൂനിയന്‍
X

തിരുവനന്തപുരം: തൃശൂരില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ശക്തമായി അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും ഒരു പരിഷ്‌കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തില്‍ പെരുമാറില്ല. എംപിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശൂരില്‍ ഒരു മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു. ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ കായികമായി നേരിട്ട് കളയാമെന്ന ചിന്തയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നയിക്കുന്നതെന്ന് വേണം കരുതാന്‍. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാന്‍ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it