Sub Lead

ആസാദി കാ അമൃത് മഹോത്സവ്;റാലിയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നു

ത്രിവര്‍ണ പതാക എന്നും തങ്ങളുടെ ഹൃദയത്തില്‍ ഉണ്ടെന്നും അതിനാല്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിച്ചത്

ആസാദി കാ അമൃത് മഹോത്സവ്;റാലിയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നു
X

ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് നടത്തിയ റാലിയില്‍ നിന്ന് പ്രതിപക്ഷ എംപിമാര്‍ വിട്ട് നിന്നു.ത്രിവര്‍ണ പതാക എന്നും തങ്ങളുടെ ഹൃദയത്തില്‍ ഉണ്ടെന്നും അതിനാല്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞാണ് പരിപാടി ബഹിഷ്‌കരിച്ചത്.സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്ന് ബിജെപി വിമര്‍ശിച്ചു.

ചെങ്കോട്ട മുതല്‍ പാര്‍ലമെന്റ് വരെ ത്രിവര്‍ണ പതാക വഹിച്ചായായിരുന്നു യാത്ര.എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ റാലിയില്‍ നിന്ന് വിട്ടു നിന്നു.സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ റാലി.ചെങ്കോട്ടയില്‍ നിന്ന് ആരംഭിച്ച ബൈക്ക് റാലിയില്‍ കേന്ദ്രമന്ത്രിമാരും യുവ പാര്‍ലമെന്റംഗങ്ങളും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പങ്കെടുത്തു.റാലി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദിയും മറ്റ് ബിജെപി നേതാക്കളും തങ്ങളുടെ ട്വിറ്റര്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ദേശീയ പതാകയാക്കി മാറ്റിയപ്പോള്‍,കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ കൈയില്‍ ദേശീയ പതാകയുമായി നില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതാക്കി മാറ്റി.ത്രിവര്‍ണ്ണ പതാക നമ്മുടെ ഹൃദയത്തിലാണ് ഉള്ളത് എന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. 'അത് രക്തമായി നമ്മുടെ സിരകളിലുണ്ട്. 1929 ഡിസംബര്‍ 31 ന്, പണ്ഡിറ്റ് നെഹ്‌റു രവി നദിയുടെ തീരത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമ്പോള്‍ പറഞ്ഞു, ' ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരിക്കുന്നു, അത് ഒരിക്കലും താഴ്ത്താന്‍ പാടില്ല' എന്ന്. രാജ്യത്തിന്റെ അഖണ്ഡമായ ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന ഈ ത്രിവര്‍ണ്ണ പതാക എല്ലാവരുടെയും പ്രതീകമാണ്, ജയ് ഹിന്ദ്,' എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ്ണ പതാകയേന്തിക്കൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച സാംസ്‌കാരിക മന്ത്രാലയം മെഗാ 'തിരംഗ ഉത്സവ്' പരിപാടി സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് 'ഹര്‍ ഘര്‍ തിരംഗ' ബൈക്ക് റാലി നടന്നത്.

Next Story

RELATED STORIES

Share it