- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദ് വിധി: നീതിയും വസ്തുതകളും ബലികഴിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
സംഘപരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി
തിരുവനന്തപുരം: ബാബരി മസ്ജിദ് കേസില്‍ നീതിയും വസ്തുതകളും ബലികഴിച്ച കോടതി വിധിയാണുണ്ടായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടതി വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേഖകളെയുമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കോടതി കണ്ടെത്തിയ കാര്യങ്ങളെ തന്നെ നിരാകരിച്ചു കൊണ്ടാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. നീതിന്യായ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ദിനമാണിന്ന്. നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവരില്‍ നിരാശ നല്‍കിയ വിധി. സംഘപരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കടുത്ത തിരിച്ചടിയാണ് കോടതി വിധിയുണ്ടാക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണിത്. ഭരണഘടന ഉറപ്പുനല്‍കിയ വിശ്വാസ സ്വാതന്ത്ര്യം, മത ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിരക്ഷ അടക്കമുള്ളവയെ ദുര്‍ബലപ്പെടുത്തുന്നതുമാണ് കോടതി വിധിയെന്നും പുനഃപരിശോധനയ്ക്ക് കോടതി സന്നദ്ധമാവണമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
സംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMTമഹാരാഷ്ട്രയിലെ തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ രാജിവച്ചു
25 Nov 2024 6:54 AM GMTപാലം തകര്‍ന്നത് ജി പി എസ്സില്‍ അപ്ഡേറ്റ് ചെയ്തില്ല; ...
25 Nov 2024 6:39 AM GMTമഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകും?; ഇന്ന് ബിജെപി ഉന്നതതല യോഗം
25 Nov 2024 5:58 AM GMT