Sub Lead

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം; സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കേസിന്‍റെ തെളിവുശേഖരണത്തിലടക്കം സർക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം; സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും
X

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം ഓടിച്ച വാഹനമിടിച്ച് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകനായ കെ എം ബഷീർ മരിച്ച സംഭവത്തിലാണ് ഐഎഎസ് ഉദ്യോഗസ്ഥനെതിരേ സർക്കാർ തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ കേസിന്‍റെ തെളിവുശേഖരണത്തിലടക്കം സർക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹ‍ർജിയിൽ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്. തിരുവനന്തപുരം മെ‍ഡിക്കൽ കോളജിൽ ചികിൽസിയാലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ ആശുപത്രി വിട്ടിരുന്നു.

Next Story

RELATED STORIES

Share it