Sub Lead

ബാലഭാസ്‌കറിന്റെ മരണം: സിബിഐ സംഘം ചെര്‍പ്പുളശ്ശേരി പൂന്തോട്ടത്തില്‍ എത്തി

ക്രൈം ബ്രാഞ്ചില്‍ നിന്നും അന്വഷണം ഏറ്റെടുത്ത ശേഷം സിബിഐ ആദ്യമായാണ് പൂന്തോട്ടം ആയുര്‍വേദ ആശ്രമത്തിലെത്തിയത്.

ബാലഭാസ്‌കറിന്റെ മരണം:  സിബിഐ സംഘം ചെര്‍പ്പുളശ്ശേരി പൂന്തോട്ടത്തില്‍ എത്തി
X

ചെര്‍പ്പുളശ്ശേരി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പാലക്കാട് ചെര്‍പ്പുളശ്ശേരി കുളക്കാടുള്ള പൂന്തോട്ടം ആയൂര്‍വ്വേദ ആശ്രമത്തിലെത്തി. ഡോ.രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും മൊഴിയെടുത്തു.

ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സിബിഐ കൊച്ചി ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെര്‍പ്പുളശ്ശേരിയിലെത്തിയത്. മൊഴിയെടുത്തശേഷം സംഘം മടങ്ങി. ക്രൈം ബ്രാഞ്ചില്‍ നിന്നും അന്വഷണം ഏറ്റെടുത്ത ശേഷം സിബിഐ ആദ്യമായാണ് പൂന്തോട്ടം ആയുര്‍വേദ ആശ്രമത്തിലെത്തിയത്. ബാലഭാസ്‌കറിന് പൂന്തോട്ടം ആശ്രമവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. തിരുവനന്തപുരം മംഗലപുരത്ത് 2018 സെപ്റ്റംബര്‍ 25ന് ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കര്‍ മരിച്ചത്.

Next Story

RELATED STORIES

Share it