- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി വിദ്വേഷ പ്രസംഗം നടത്തിയ ബന്‍സ്വാരയില്‍ ബിഎപിക്ക് വിജയം
ജയ്പുര്‍: 'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ ജനങ്ങളുടെ സ്വര്‍ണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റുകാര്‍ക്ക് വീതിച്ചുനല്‍കും' ഏപ്രില്‍ 21ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ രത്‌നചുരുക്കം ഇത്രയുമായിരുന്നു. പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞതോടെ പോളിങ് ശതമാനത്തിലുണ്ടായ ഇടിവില്‍ ബിജെപിയുടെ ആത്മവിശ്വാസത്തിനേറ്റ പോറലിലാണ് വര്‍ഗീയത മുറ്റുന്ന പ്രസംഗത്തിന് മോദി മുതിര്‍ന്നത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിയുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് വ്യക്തം.
മോദി വിവാദ പരാമര്‍ശം നടത്തിയ ബന്‍സ്വാര തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥാനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ്. മോദിയുടെ പ്രസംഗത്തിനു പിറകേ ബന്‍സ്വാര വാര്‍ത്തയില്‍ നിറഞ്ഞത് തങ്ങളുടെ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുത് എന്നഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് തന്നെ രംഗത്തുവന്നതോടെയാണ്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ ഇവിടെ ഭാരതീയ ആദിവാസി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച മണ്ഡലത്തില്‍ അല്പം വൈകിയുണ്ടായ സഖ്യധാരണയിലാണ് കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് കോണ്‍ഗ്രസ് ബിഎപിക്ക് ഉറപ്പുനല്‍കിയെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദ് ദാമോര്‍ പത്രിക പിന്‍വലിക്കാന്‍ എത്തിയില്ല. ഇതോടെ, കോണ്‍ഗ്രസ് വെട്ടിലായി. പാര്‍ട്ടി തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു അരവിന്ദിന്റേത്. എന്തായാലും പിന്നാലെ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
വോട്ടുകള്‍ ഭിന്നിക്കുമെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്നും അതോടെ കണക്കുകൂട്ടിയ പ്രതീക്ഷകളെ തെറ്റിച്ചാണ് പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. ബിഎപിയുടെ സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ രാജ്കുമാര്‍ റോവത് രണ്ടരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി വിജയിച്ചു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് രാജസ്ഥാനില്‍ ബിഎപി ശക്തിയറിച്ചത്. മൂന്ന് എംഎല്‍എമാരുള്ള പാര്‍ട്ടി ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ പാര്‍ലമെന്റിലും സാന്നിധ്യം അറിയിക്കും. ഒരുലക്ഷത്തിലേറെ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഇതിലും വലിയ ഭൂരിപക്ഷം ബിഎപിക്ക് ലഭിക്കുമായിരുന്നു.
പട്ടികജാതിപട്ടികവര്‍ഗക്കാരായ വോട്ടര്‍മാര്‍ക്ക് മേല്‍ക്കൈയ്യുള്ള മണ്ഡലമാണ് ബന്‍സ്വാര. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നന്ന ഇവിടെ വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുറപ്പിക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. ആ തന്ത്രം പാളിപ്പോയെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ പത്തു വര്‍ഷമായി ബന്‍സ്വാര ബിജെപിയുടെ മണ്ഡലമാണ്. മികച്ച ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ഇവിടെ വിജയം നേടിയിട്ടുള്ളതും. 2019ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ താരാചന്ദ് ബഗോരയെ പരാജയപ്പെടുത്തി ബിജെപിയുടെ കനക്മല്‍ കടാരയാണ് വിജയിച്ചത്. മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2014ല്‍ ബിജെപിയുടെ മന്‍ശങ്കര്‍ നിനമയായിരുന്നു വിജയി. പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ രേഷം മാളവ്യയെയാണ്.
RELATED STORIES
''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMT