- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേദിയില്‍ പാകിസ്താന് സിന്ദാബാദ് വിളിച്ച് വിദ്യാര്‍ഥിനി; മൈക്ക് പിടിച്ചു വാങ്ങി ഉവൈസി (വീഡിയോ)
വിദ്യാര്‍ഥിനിയുടെ നടപടിയില്‍ അസദുദ്ദീന്‍ ഉവൈസി പ്രതിഷേധം രേഖപ്പെടുത്തി. യുവതിയുടമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് സിന്ദാബാദ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഉവൈസി വ്യക്തമാക്കി.
ബെംഗളൂരു: ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ സ്റ്റേജില്‍ അതിക്രമിച്ച് കയറിയ വിദ്യാര്‍ഥിനി പാകിസ്താന് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ എന്ന വിദ്യാര്‍ഥിനി വേദിയിലെത്തി പാകിസ്താന് സിന്ദാബാദ് വിളിച്ചത്.
#WATCH The full clip of the incident where a woman named Amulya at an anti-CAA-NRC rally in Bengaluru raised slogan of 'Pakistan zindabad' today. AIMIM Chief Asaddudin Owaisi present at rally stopped the woman from raising the slogan; He has condemned the incident. pic.twitter.com/wvzFIfbnAJ
— ANI (@ANI) February 20, 2020
യുവതിയുടെ അപ്രതീക്ഷിത നടപടിയില്‍ സദസും വേദിയിലുണ്ടായിരുന്ന നേതാക്കളും ഞെട്ടിത്തരിച്ചെങ്കിലും പെട്ടെന്ന് തന്നെ ഉവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി.
പരിപാടിക്കിടെ വേദിയിലെത്തി മൈക്ക് കൈയിലെടുത്ത യുവതി പൊടുന്നനെ പാകിസ്താന് സിന്ദാബാദ് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്താന് സിന്ദാബാദ് എന്നും ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇതോടെ ഉവൈസി മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഉവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പോലിസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്താന് സിന്ദാബാദ് വിളിച്ച് വേദിയില്‍ തുടര്‍ന്നു. ഒടുവില്‍ പോലിസ് ബലം പ്രയോഗിച്ച് ഇവരെ വേദിയില്‍ നിന്നും നീക്കി കൊണ്ടു പോകുകയായിരുന്നു.
അതേസമയം യുവതിയുടെ നടപടിയില്‍ അസദുദ്ദീന്‍ ഉവൈസി പ്രതിഷേധം രേഖപ്പെടുത്തി. യുവതിയുടമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് സിന്ദാബാദ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഉവൈസി വ്യക്തമാക്കി. അമൂല്യ ഇതിനുമുന്‍പും സമാനമായ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
RELATED STORIES
പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMT