Sub Lead

കൊവാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കും: ഭാരത് ബയോടെക്

ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് 200 മില്യണ്‍ ഡോസ് നിര്‍മിക്കാനാണ് തിരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

കൊവാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കും: ഭാരത് ബയോടെക്
X

ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കൊവാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ഗുജറാത്തിലെ അങ്കലേശ്വറില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉല്‍പാദന കമ്പനിയായ കൈറോണ്‍ ബെഹ്‌റിങ് എന്ന കമ്പനിയുമായി ചേര്‍ന്ന് 200 മില്യണ്‍ ഡോസ് നിര്‍മിക്കാനാണ് തിരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

സെപ്റ്റംബറോടെ അങ്കലേശ്വറില്‍നിന്ന് വാക്‌സിന്‍ പുറത്തിറക്കി തുടങ്ങുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 2021 അവസാനത്തോടെ 100 കോടി ഡോസ് വാക്‌സീന്‍ ഉല്‍പാദനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ ഹൈദരാബാദിലും ബെംഗളൂരുവിലും വാക്‌സിന്‍ ഉത്പാദനം നടക്കുന്നുണ്ട്.

അതേസമയം, മൂന്നാം തരംഗത്തിന് സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടെയും രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ മന്ദഗതിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നു. മാര്‍ച്ച് 14ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും താഴെയാണ്.

Next Story

RELATED STORIES

Share it